നവകേരള സദസ്സ്: ഗുരുവായൂർ നിയോജകമണ്ഡലം വികസന സെമിനാർ നാളെ ചാവക്കാട്
ചാവക്കാട് : ഗുരുവായൂർ മണ്ഡലം നവകേരള സദസ്സിനോടനുബന്ധിച്ച് നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ വിശദമായ അവലോകനത്തിനും ചർച്ചക്കും പദ്ധതികൾ തയ്യാറാക്കുന്നതിനുമായി സംഘടിപ്പിക്കുന്ന വികസന സെമിനാർ നാളെ (നവംബർ 28 ന് ) രാവിലെ 10 ന് ചാവക്കാട് നഗരസഭാ എൻ വി സോമൻ ഹാളിൽ കില ഡയറക്ടർ ജോയ് ഇളമൺ ഉദ്ഘാടനം ചെയ്യും. എൻ കെ അക്ബർ എം എൽ എ അധ്യക്ഷത വഹിക്കും.
സർക്കാരിൻറെ വിവിധ വകുപ്പുകളിൽ നടപ്പിലാക്കിയ പദ്ധതികളുടെ വിശദവിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥർ അവതരിപ്പിക്കും. തുടർന്ന് വിശദമായ ഗ്രൂപ്പ് തല ചർച്ചയും ഉണ്ടായിരിക്കും. വിവിധ വകുപ്പുകളുടെ അഭിമുഖ്യത്തിൽ ഗുരുവായൂർ മണ്ഡലത്തിലെ വികസനം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് വകുപ്പു മേധാവികൾ സെമിനാറിൽ അവതരിപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റിന്റമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കും.
Comments are closed.