mehandi new

ലാസിയോ ഗൾഫ് ചാപ്റ്ററിന് പുതിയ നേതൃത്വം – കുടുംബസംഗമവും വാർഷികാഘോഷവും സംഘടിപ്പിച്ചു

fairy tale

ദുബൈ : ലാസിയോ ജി സി സി കുടുംബ സംഗമവും വാർഷിക ജനറൽ ബോഡി യോഗവും നടത്തി. ദുബായ് ഈറ്റ് ആൻഡ് ഡ്രിങ്ക് റെസ്റ്റോറന്റ് ഹാളിൽ വെച്ചു നടന്ന പരിപാടിയിൽ യൂസഫ് കാട്ടിലകത്ത് അധ്യക്ഷത വഹിച്ചു. മുനീർ ഖാലിദ് പ്രവർത്തന റിപ്പോർട്ടും മുയാസ്. കെ. കെ ഫിനാൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. സീനിയർ മെമ്പർമാരും രക്ഷാധികാരികളുമായ അഷ്ഫാഖ്. കെ.എച്ച്,  അക്ബർഷാ, ബഷീർ കേരന്റകത്ത്, ഷാജഹാൻ സിങ്കം എന്നിവർ ആശംസ പ്രസംഗം നടത്തി. 2025-2026 വർഷത്തിലേക്കുള്ള 15 അംഗ ജി.സി.സി.എക്സിക്യൂട്ടീവിനെ തെരഞ്ഞെടുത്തു.

planet fashion

മഹ്റൂഫ് കെ. എച്ച് (പ്രസിഡണ്ട്), താഹിർ.കെ.എച്ച്  (സെക്രട്ടറി), മുയാസ് ഖാലീദ് (ട്രഷറർ ), ഫവാസ് റമദാൻ (വൈസ് പ്രസിഡന്റ്), കമറുദ്ദീൻ (ജോ.സെക്രട്ടറി), 

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി  സി എച്ച് ഷഹീദ് , ഷാഫി കോട്ടപ്പുറത്ത്, സൂഫിയാൻ, എ കെ ഷെമീർ, റഹീം തെരുവത്ത്, സൂരജ് സുധാകരൻ, വിബിൻ മോഹൻ (സൗദി), സലീം (ബഹ്റൈൻ), ബദറുദ്ദീൻ (ഖത്തർ), സുബിൻ സുധാകരൻ(ഒമാൻ ). 

ഫവാസ് റമദാൻ സ്വാഗതവും കെ എച്ച് താഹിർ നന്ദി പറഞ്ഞു.  തുടർന്ന് ഗാനമേളയും കുട്ടികളുടെ കലാ പരിപാടികളും അരങ്ങേറി.

Unani banner ad

Comments are closed.