
ഗുരുവായൂർ : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ നൈറ്റ് മാർച്ച് നടത്തി. യു. ഡി. എഫ്. ജില്ലാ ചെയർമാൻ എം. പി വിൻസന്റ് അഗ്നിജ്വാല കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ കെ. വി. സത്താർ അദ്ധ്യക്ഷനായി.
യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ സെകട്ടറി പി. എൻ. വൈശാഖ് മുഖ്യപ്രഭാഷണം നടത്തി.

ഡി. സി. സി സെക്രട്ടറിമാരായ പി. യതീന്ദ്രദാസ്, അഡ്വ. ടി. എസ്സ്. അജിത്ത്, കെ. ഡി. വീരമണി, ന്യൂന പക്ഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ. എച്ച്. ഷാഹുൽ ഹമീദ്, പാവറട്ടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിണ്ടന്റ് എ. ടി. സ്റ്റീഫൻ, കെ. നവാസ്, മുൻ ബ്ലോക്ക് പ്രസിണ്ടന്റ് ആർ. രവികുമാർ, കെ. പി ഉദയൻ, ഒ. കെ. ആർ. മണികണ്ഠൻ, ബാലൻ വാറണ്ണാട്ട്, യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിണ്ടന്റ് എസ്സ്. ശ്യാംകുമാർ, ജില്ലാ സെക്രട്ടറി സി. എസ്. സൂരജ്, മണ്ഡലം പ്രസിണ്ടന്റ്മാരായ കെ. വി. ഷാനവാസ്, യു. കെ. പീതാംബരൻ, ശ്രീധരൻ മാക്കലിക്കൽ, മുനാഷ് മച്ചിങ്ങൽ, ഷോബി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
നഗരം ചുറ്റി നടന്ന പ്രകടനത്തിന് ശശി വാറണ്ണാട്ട്, എൻ. എം. കെ. നബീൽ, കെ. എം ഇബ്രാഹിം, നൗഷാദ് കൊട്ടിലിങ്ങൽ, കെ ഡി. പ്രശാന്ത്, കെ. ബി വിജു, വി. കെ. സുജിത്ത്, പ്രതീ ഷ് ഓടാട്ട്, വി. എസ്സ്. നവനീത്, എ. കെ. ഷൈമിൽ, മിഥുൻ പൂകൈതക്കൽ, റിഷി ലാസർ, കെ. ബി. സുബീഷ്, റംഷാദ് മല്ലാട്, സിബിൽ ദാസ്, നവീൻ മുണ്ടൻ എന്നിവർ നേതൃത്വം നൽകി.

Comments are closed.