mehandi new

കൈക്കൂലി നൽകിയില്ല രോഗിക്ക് അനസ്തീഷ്യ നൽകാതെ ഓപ്പറേഷൻ ചെയ്ത് ഡോക്ടർ പകവീട്ടി – റിട്ടേർഡ് അഡീഷണൽ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ

fairy tale

ചാവക്കാട് : കൈക്കൂലി നൽകാത്തതിനാൽ  തൃശൂർ മെഡിക്കൽ കോളേജിലെ കൈക്കൂലി വീരനായ ഒരു ഡോക്ടർ രോഗിക്ക് അനസ്തീഷ്യ നൽകാതെ  ഓപ്പറേഷൻ ചെയ്ത് പീഡിപ്പിച്ചതായി വെളിപ്പെടുത്തൽ. റിട്ടേർഡ് ഗവണ്മെന്റ് അഡീഷണൽ  സെക്രട്ടറി ലത്തീഫ് മാറഞ്ചേരിയാണ് തന്റെ ജീവിതാനുഭവം വെളിപ്പെടുത്തിയത്. ചാവക്കാട് കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂർ മെഡിക്കൽ കോളേജിൽ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി വർക്ക് ചെയ്തിരുന്ന കാലയളവിൽ നടന്ന സംഭവം തന്റെ സർവ്വീസ് സ്റ്റോറിയായ ‘നീളെ തുഴഞ്ഞ ദൂരങ്ങൾ ‘ എന്ന കൃതിയിൽ പ്രതിപാദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

planet fashion

ഭരണസിരാകേന്ദ്രമായ സെക്ര​േട്ടറിയറ്റിൽ സെക്കൻഡ് േഗ്രഡ് അസിസ്​റ്റന്റ് ആയി ജോലിയിൽ പ്രവേശിച്ച് ഗവ. അഡീഷനൽ സെക്രട്ടറിയായി വിരമിച്ച 30 വർഷത്തെ നേർക്കാഴ്ചകളാണ് ഈ സർവിസ്​ സ്റ്റോറിയുടെ ഉള്ളടക്കം. വിവിധ കാലങ്ങളിലായി 20 ലേറെ വ്യത്യസ്​ത വകുപ്പുകളിൽ വിവിധ തസ്​തികകളിൽ സേവനമനുഷ്ഠിച്ചപ്പോൾ തൊട്ടറിഞ്ഞ അനുഭവങ്ങൾ, ഇടപെടലുകൾ, നിരീക്ഷണങ്ങൾ എന്നിവയാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം.

വൃക്കരോഗികളെ സംരക്ഷിച്ചു വരുന്ന കൺസോൾ കഴിഞ്ഞ 14വർഷമായി മാസത്തിലെ ആദ്യ ഞായറാഴ്ചകളിൽ നടന്നു വരുന്ന സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും കൺസോൾ  സെന്ററിൽ വെച്ച് നടന്നു. സാന്ത്വന സംഗമം പ്രസിഡണ്ട് ജമാൽ താമരത്തിന്റെ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ഹബീബ് സ്വാഗതമാശംസിച്ചു. കൺസോൾ ദുബായ് പ്രതിനിധി ഫൈസൽ ടി.പി,  കോർഡിനേറ്റർ മുബാറക്ക് ഇമ്പാർക്ക് എന്നിവർ ആശംസകൾ നേർന്നു. ജമാൽ ഇമ്പാർക്കും സഹോദരങ്ങളും ചേർന്ന് അവരുടെ പരേതരായ രക്ഷിതാക്കൾക്ക് വേണ്ടി  ഡയാലിസിസിനുള്ള തുകയും കൺസോളിന് ആവശ്യമായിട്ടുള്ള മൈക്ക സെറ്റ്, ടേബിൾ, ലൈറ്റ് എന്നിവയും സ്പോൺസർ ചെയ്തു. കുവൈറ്റ്  പ്രതിനിധി കമാൽ കൺസോളിനുള്ള സഹായം കൈമാറി. മുൻ കൺസോൾ പ്രസിസണ്ട് സുകുമാരൻ മാസ്റ്റർ ഏറ്റു വാങ്ങി.  ഒമാൻ പ്രതിനിധി ബാബു നൽകിയ കൺസോളിനുള്ള സഹായം  ഫൗണ്ടർ പ്രസിഡണ്ട് കെ. ഷംസുദ്ദീൻ ഏറ്റുവാങ്ങി. വൈസ് പ്രസിഡണ്ട് ഹക്കീം ഇമ്പാർക്ക്, vഅനീഷ് പാലയൂർ മറ്റു കൺസോൾ പ്രതിനിധികളായ റിയാസ് ജംഷീർ, ബാബു, ട്രസ്റ്റിമാരായ അഡ്വ. സുജിത് അയിനിപ്പുള്ളി, അബ്ദു മാഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. ഷംസുദ്ദീൻ നന്ദി പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.