ഓണം ഷോപ്പിംഗിന് പ്ലാസ്റ്റിക് വേണ്ട – സൗജന്യ തുണി സഞ്ചികൾ വിതരണം ചെയ്തു

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here For more details call or WhatsApp – +919745223340 +919946054450

ഗുരുവായൂർ : സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയ ഗുരുവായൂർ നഗരസഭാ പരിധിയിലെ പൊതുജനങ്ങൾക്കും ഭക്തർക്കുമായി സേവ് ഗുരുവായൂർ മിഷൻ പ്രവർത്തകർ ഓണം ഷോപ്പിങ്ങിനു സൗജന്യ തുണി സഞ്ചികൾ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം ഗുരുവായൂർ കിഴക്കേ നട മഞ്ജുളാൽ പരിസരത്തു നടനും, കലാ സംസ്ക്കാരിക പ്രവർത്തകനുമായ ശിവജി ഗുരുവായൂർ നിർവഹിച്ചു.
അജു എം ജോണി, പി ഐ ആന്റോ, ഉണ്ണി അലൈഡ് എന്നിവരുടെ നേതൃത്വത്തിൽ കാജാ ഗ്രൂപ്പ് കമ്പനിയുമായി സഹകരിച്ചു ഗുരുവായൂർ ക്ഷേത്ര നടയിലെത്തിയ ഭക്തജനങ്ങൾക്കും നാട്ടുകാർക്കും സഞ്ചിയോടൊപ്പം കാജാ തേയിലപാക്കറ്റും സൗജന്യ ഓണ വിഭവ സമ്മാനമായി നൽകി.
താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളാണ് തുണി സഞ്ചികൾ നിർമിച്ച് നൽകിയത്.

Comments are closed.