mehandi banner desktop

മൈസൂരിൽ വാഹനാപകടത്തിൽ നെഴ്സിംഗ് വിദ്യാർഥിനി മരിച്ചു

fairy tale

മൈസൂരിൽ വാഹനാപകടത്തിൽ നെഴ്സിംഗ് വിദ്യാർഥിനി മരിച്ചു

planet fashion

എരുമപ്പെട്ടി : അപകടത്തിൽ മരിച്ചു. മൈസൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ എരുമപ്പെട്ടി വരവൂർ സ്വദേശിനിയായ നഴ്സിംഗ് വിദ്യാർഥിനി മരിച്ചു.  വരവൂർ കുമരപ്പനാലിൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രന്റെ മകൾ ആര്യ (18)യാണ് മരിച്ചത്. മൈസൂർ ആദി ചുഞ്ചനഗിരി മെഡിക്കൽ കോളേജിലെ ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥിയാണ് ആര്യ. ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്. കോളേജിൽ നിന്ന് പിതാവിനോടൊപ്പം കാറിൽ നാട്ടിലേക്ക് വരുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ എതിരെ വന്നിരുന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു.
പിതാവ് സുരേന്ദ്രനും പരിക്ക് പറ്റിയിട്ടുണ്ടെങ്കിലും സാരമുള്ളതല്ല. കോളേജിലെ ഭക്ഷണവും താമസവും ശരിയായ രീതിയിലല്ലാത്തതിനെ തുടർന്ന് പഠനം അവസാനിപ്പിച്ച് പിതാവിനോടൊപ്പം വീട്ടിലേക്ക് വരുകയായിരുന്നു. ആര്യ. മാതാവ് – സിനി, സഹോദരൻ ആകാശ്.

Comments are closed.