mehandi new

മാർ തോമാശ്ലീഹായുടെ 1950-മത് ഭാരതപ്രവേശന തിരുന്നാളിനോടനുബന്ധിച്ച് ചാവക്കാട് കടൽ തീരം ആശീർവദിച്ചു

fairy tale

ബ്ലാങ്ങാട് : മാർ തോമാശ്ലീഹായുടെ 1950മത് ഭാരതപ്രവേശന തിരുന്നാളിനോടനുബന്ധിച്ചുള്ള പ്രത്യേക പ്രാർത്ഥനകൾ ചാവക്കാടിനടുത്ത ബ്ലാങ്ങാട് കടൽത്തീരത്ത് വെച്ച് നടന്നു. ഇന്ന് വൈകീട്ട് 6ന് ബ്ലാങ്ങാട് സാന്ത്വനം പ്രാർത്ഥനാലയത്തിൽ വെച്ച് അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെ കർമികത്വത്തിൽ മാർ തോമാശ്ലീഹായുടെ നൊവേനയും ലദീഞ്ഞും ഭക്ത്യാദരാപൂർവം നടന്നു. തുടർന്ന് കടൽത്തീരത്തു കൂടി തിരുശേഷിപ്പ് വഹിച്ചുള്ള പ്രദക്ഷിണവുമുണ്ടായി. പ്രദക്ഷിണത്തെ അനുധാവനം ചെയ്ത് ധാരാളം മത്സ്യ തൊഴിലാളികളും വിശ്വാസികളും പങ്കെടുത്തു.

planet fashion

മാർ ആൻഡ്രൂസ് പിതാവിന്റെ കാർമികത്വത്തിൽ കടൽത്തീരം ആശിർവദിച്ചു. കടൽ ആശിർവാദത്തിനായി അതിരുപത സാന്ത്വനം ഡയറക്ടർ റവ ഫാദർ ജോയ് മൂക്കന്റെ കർമികത്വത്തിൽ ആർച്ച് പ്രീസ്റ്റ് റവ ഫാദർ ഡോ ഡേവിഡ് കണ്ണമ്പുഴ ആശിർവദിച്ച വിശുദ്ധ തോമശ്ലീഹായുടേയും പരിശുദ്ധ കന്യകമാറിയത്തിന്റെയും ചിത്രങ്ങൾ അലേഖനം ചെയ്ത പതാകകൾ കെട്ടിയ ബോട്ടുകൾ തിരുശേഷിപ്പുമായി കടലിലേക്കിറങ്ങി.
മാർ ആൻഡ്രൂസ് പിതാവിന്റെ നേതൃത്വത്തിൽ ബോട്ടുകൾ കടലിനെ വലയം ചെയ്ത് ആശിർവാദങ്ങൾ ചൊരിഞ്ഞു തീരമണഞ്ഞു. തുടർന്ന് മത്സ്യതൊഴിലാളികൾക്ക് വേണ്ടിയുള്ള അനുഗ്രഹപ്രാർത്ഥനകൾ നടത്തി.
മത്സ്യബന്ധന ഉപകരണങ്ങളായ വള്ളങ്ങളും ബോട്ടുകളും വലകളും വെഞ്ചിരിച്ചു.

അസി വികാരി ഫാദർ മിഥുൻ വടക്കേത്തല, മാത്യുസ് ഒലക്കേങ്കിൽ, ടോണി ചക്രമാക്കിൽ, തിരുനാൾ കൺവീനർ ഫ്രാൻസിസ് ചിരിയംകണ്ടത്ത്, രജനി, ട്രസ്റ്റിമാരായ മാത്യു ലീജിയൻ, സിന്റോതോമസ്, ജിന്റോ, ജോസഫ്, തീർത്ഥ കേന്ദ്രം സെക്രട്ടറി ബിജു ആന്റോ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ചടങ്ങുകൾക്ക് ശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു.

Jan oushadi muthuvatur

Comments are closed.