
ചാവക്കാട് : എരുമപ്പെട്ടി മങ്ങാട് ചെറുചെക്കിച്ചോലയിൽ കുളിക്കാനിറങ്ങിയ ചാവക്കാട് തിരുവത്ര സ്വദേശിയായ വിദ്യാർത്ഥി മുങ്ങിമരിച്ചു. എക്കഴിയൂർ സീതി സാഹിബ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും തിരുവത്ര മേപ്പുറത്ത് ഷംസുദ്ദീന്റെ മകനുമായ ഹാദിയെന്ന ഷഫാഹ് (18)ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണ് ഷഫാഹ് എരുമപ്പെട്ടിയിൽ എത്തിയത്. ചെറു ചക്കി ചോലയിൽ കുളിക്കാനിറങ്ങി ചെളിയിൽ താഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഷഫാഹിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു

Comments are closed.