mehandi new

അണ്ടത്തോടും എടക്കഴിയൂരും ഉമ്മൻ‌ചാണ്ടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

fairy tale

പുന്നയൂർ : മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ എടക്കഴിയുർ മേഖല കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച  അനുസ്മരണ യോഗം മഹിളാ കോൺഗ്രസ്സ് ജില്ലാ ജന. സെക്രട്ടറി സുബൈദ പാലക്കൽ ഉദ്ഘാടനം ചെയ്തു. വടക്കേകാട് ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി അലി അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. അഷറഫ് പുളിക്കൽ, പള്ളു ഷബീർ,   ഷെജീർ പനിച്ചാംകുളങ്ങര, മൊയ്തീൻഷ വലിയപുരക്കൽ,  നൗഷാദ് വെളിയംപറമ്പിൽ,  ഷാഫി  മന്നലാംകുന്നത്ത്,  കബീർ ഇത്തിത്തറയിൽ,   അയ്യൂബ് ഇസ്മയിൽ,  നിഷ ഹംസു,  സുബൈദ വലിയകത്ത്,  നൂർജ ചിന്നാലി,  നസീറ മുക്കിലപീടികയിൽ എന്നിവർ പങ്കെടുത്തു

planet fashion

അണ്ടത്തോട് മേഖല കോൺഗ്രസ്‌ ബൂത്ത്‌ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണവും പുഷ്പാർച്ചനയും ഡിസിസി സെക്രട്ടറി എ. എം. അലാവുദ്ധീൻ ഉദ്‌ഘാടനം ചെയ്തു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ്‌ മൂസ ആലത്തയിൽ അധ്യക്ഷത വഹിച്ചു. മുൻ മണ്ഡലം പ്രസിഡന്റ് എൻ.ആർ. ഗഫൂർ അനുസ്മരണ പ്രഭാഷണം നടത്തി. പരീത്, സുഹൈൽ അബ്ദുള്ള, മുഹമ്മദാലി, ആമീൻ തുടങ്ങിയവർ സംസാരിച്ചു. ബൂത്ത്‌ പ്രസിഡന്റുമാരായ അബുതാഹിർ, ഇസ്ഹാഖ് ചാലിൽ, അമീൻ, യദുകൃഷ്ണൻ, മറ്റു നേതാക്കളായ കെബീർ തെങ്ങിൽ, പ്രിയേഷ് അയ്യരകത്ത്, ഹംസു ചോലയിൽ, കരീം, മൊയ്‌തീൻ അസ്സൻപുരക്കൽ, റാഫി, ഷറഫുദ്ധീൻ, നാസർ, ബീരാവുണ്ണി, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ അലി പുതുപറമ്പിൽ, ഫിറോസ് മുക്രിയകത്ത്, ഷമീം, വഹീദ്, ഷഹീൽ, ആഷിഫ് തുടങ്ങിയവർ സംബന്ധിച്ചു.

എടക്കഴിയൂരിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണ യോഗം

Ma care dec ad

Comments are closed.