mehandi new

പ്രതിപക്ഷ ഐക്യനിര ‘ഇന്ത്യ’ പ്രതീക്ഷ നൽകുന്നു – എസ് കെ എസ് എസ് എഫ് മണിപ്പൂർ ഹരിയാന ഐക്യദാർഢ്യ സദസ്സ്

fairy tale

ചാവക്കാട് : മണിപ്പൂർ – ഹരിയാന ഭരണകൂട ഭീകരതക്കെതിരെ എസ്.കെ.എസ്.എസ്.എഫ്. ഐക്യദാർഢ്യ സദസസ്സ് സംഘടിപ്പിച്ചു.
എസ്.കെ.എസ്.എസ്.എഫ്.ജില്ല പ്രസിഡൻ്റ് സത്താർ ദാരിമി ഉദ്ഘാടനം ചെയ്തു.
രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനിരിക്കുന്ന വേളയിൽ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരതക്കെതിരെ മതേതര ജനത ഒന്നിച്ച് പോരാടണമെന്നും ‘ഇന്ത്യ’ എന്ന പ്രതിപക്ഷ ഐക്യനിരയുടെ പ്രവർത്തനങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മേഖല സെക്രട്ടറി പി.കെ.അലി അദ്ധ്യക്ഷത വഹിച്ചു.

planet fashion

വിഖായ ജില്ല ചെയർമാൻ ഷുഐബ് കടപ്പുറം, മേഖല വർക്കിങ് സെക്രട്ടറി ഹിസാൻ തൈക്കടവ്, ട്രഷറർ പി. എസ് മുഹമ്മദ് ഷമീർ, വടക്കേകാട് മേഖല പ്രസിഡൻ്റ് ഉസ്മാൻ ദാരിമി, ഫാറൂഖ് അഞ്ചങ്ങാടി, ഹിഫാസ് തൈക്കടവ്, നിയാസ് വട്ടേക്കാട്, ലാസിം, പി. കെ നസീർ, കെ. എ. ഷഹീർ, അക്ബർ അറക്കൽ, ഷഫീക്ക് ദാരിമി ഉസ്മാൻ മുസ്ലിയാർ, എ. കെ ഷാഹു, ടി. ആർ ഖാദർ, അഷ്റഫ്, ബീരു മോൻ, സക്കീർ, ഹുസൈൻ, ഷഫീഖ് ദാരിമി എന്നിവർ പങ്കെടുത്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Unani banner ad

Comments are closed.