mehandi new

താഴത്ത് കുഞ്ഞിമരയ്ക്കാർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

fairy tale

തിരുവത്ര : മുൻ കൗൺസിലറും മുസ്ലിംലീഗിന്റെ മുതിർന്ന നേതാവുമായിരുന്ന അന്തരിച്ച താഴത്ത് കുഞ്ഞിമരയ്ക്കാർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. മുസ്ലിം ലീഗ് തിരുവത്ര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വ്യക്തികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും  കുഞ്ഞിമരയ്ക്കാറിന്റെ ഓർമ്മകൾ പങ്ക് വെച്ചു. ലാളിത്യം നിറഞ്ഞ പെരുമാറ്റം കൊണ്ട് ഒരു പ്രദേശത്തെ ജനങ്ങളുടെ ഹൃദയം കവർന്ന അദ്ദേഹത്തിന്റെ സേവനങ്ങളെ നേതാക്കൾ ഓർത്തെടുത്തു.

planet fashion

കബീർ ഫൈസിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ അനുസ്മരണ സദസ്സിൽ അബ്ദുൾ സത്താർ ആമുഖ പ്രഭാഷണം നടത്തി. ഫൈസൽ കാനാമ്പുള്ളി അധ്യക്ഷത വഹിച്ചു. എൻ കെ അക്ബർ എം എൽ എ, ഷീജ പ്രശാന്ത് (ചെയർ പേഴ്‌സൺ ), ഗോപ പ്രതാപൻ, കെ കെ മുബാറക്, എം വി സക്കീർ, കെ ബി നവാസ്, ലത്തീഫ് പാലയുർ, സെയ്താലിക്കുട്ടി, പി കെ രാധാകൃഷ്ണൻ, എം ആർ രാധാകൃഷ്ണൻ, പ്രസന്ന രണദിവേ, പി എ ശാഹുൽ ഹമീദ്,  എ ടി മുജീബ് തുടങ്ങിയവർ പങ്കെടുത്തു.

Ma care dec ad

Comments are closed.