mehandi new

പാലുവായ് സെൻറ് ആൻ്റണീസ് യു പി സ്കൂളിൽ ചാപ്ലിൻ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു

fairy tale

പാവറട്ടി: ലോകത്തെ ചിരിപ്പിച്ച് ചിന്തിപ്പിച്ച് ക്രിസ്തുമസ് ദിനത്തിൽ ലോകത്തോട് വിടപറഞ്ഞ അനശ്വര കലാകാരൻ ചാർലി ചാപ്ലിന്റെ ഓർമ്മയ്ക്കായി പാലുവായ് സെൻറ് ആൻ്റണീസ് യു.പി. സ്കൂളിൽ ചാപ്ലിൻ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു.

planet fashion

വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി &പബ്ലിക് ലൈബ്രറിയും ജനകീയ ചലച്ചിത്ര വേദിയും സംയുക്തമായി  ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് വിദ്യാലയത്തിൽ ചാർലി ചാപ്ലിൻ അനുസ്മരണവും ചലച്ചിത്രോത്സവവും സംഘടിപ്പിച്ചത്.  

ഗുരുവായൂർ നഗരസഭ പത്താം വാർഡ് കൗൺസിലർ മെഹ്റൂഫ്  ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവൽ ഡയറക്ടർ റാഫി നീലങ്കാവിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ  സ്കൂൾ പ്രധാന അധ്യാപിക ഡോ. സിസ്റ്റർ നോയൽ, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായbആന്റോ പാലയൂർ , ദേവസൂര്യ പ്രസിഡൻ്റ് റെജി വിളക്കാട്ടുപാടം, എ എ ദാസൻ, ജെയ്സൺ അറക്കൽ, സിദ്ദീഖ് കൈതമുക്ക് പി റ്റി എ പ്രസിഡണ്ട് പ്രദീപ് എന്നിവർ പ്രസംഗിച്ചു.

Macare 25 mar

Comments are closed.