mehandi new

ഷുഹൈബ് | കൃപേഷ് | ശരത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു

fairy tale

അണ്ടത്തോട് : മന്ദാലാംകുന്ന് കെ കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷൻ പുന്നയൂരിന്റെ നേതൃത്വത്തിൽ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ  അനുസ്മരണ  ദിനാചരണം സംഘടിപ്പിച്ചു.  മന്നലാംകുന്ന് കരുണാഭവനിൽ നടന്ന അനുസ്മരണ യോഗം കെ.കരുണാകരൻ ഫൗണ്ടേഷൻ ചെയർമാൻ ബിനേഷ് വലിയകത്തിന്റെ അദ്ധ്യക്ഷതയിൽ ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ നഫീസകുട്ടി വലിയകത്ത് ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കമറുദ്ധീൻ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അസീസ് മന്നലാംകുന്ന്,  മുജീബ് റഹ്മാൻ, അകലാട് പുന്നയൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്‌ സൈതലവി, ഷാജഹാൻ ഹാജ്യാരകത്ത്, ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി കെ.കെ. ഷുക്കൂർ, ചാവക്കാട് ഭൂപണയ ബാങ്ക് ഡയറ്ക്ടർ യൂസുഫ് തണ്ണി തുറക്കൽ,  കോൺഗ്രസ്സ് ബൂത്ത് പ്രസിഡന്റ് കെ.കെ. അക്ബർ,  ഷാഹുൽ പള്ളത്തു, താച്ചു കാരിയാടാൻ എന്നിവർ സംസാരിച്ചു.  കെ. എച്ച് നൗഫീർ, ശിഹാബ് പടിഞ്ഞാറയിൽ, അലി കർത്താ, ബക്കർ തേച്ചൻ പുരക്കൽ, ഷംറൂദ് പടിഞ്ഞാറയിൽ, ഹുസൈൻ തെക്കാത്ത് എന്നിവർ നേതൃത്വം നൽകി.  ജനറൽ കൺവീനർ സുൽത്താൻ സ്വാഗതവും, ട്രഷറർ അലി തണ്ണിത്തുറക്കൽ നന്ദിയും പറഞ്ഞു.

Unani banner ad

Comments are closed.