ഒരുമ ഒരുമനയൂർ വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു

ഒരുമനയൂര്‍ : എസ്എസ്ൽസി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച ഒരുമ അംഗങ്ങളുടെ മക്കൾക്കും പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും നിന്നും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും പുരസ്‌ക്കാരം വിതരണം ചെയ്തു.

ഒരുമ യുഎഇ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുമ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ വിതരണത്തിന് നേതൃത്വം നല്‍കി.
ഒരുമനയൂരിലെ വിവിധ സ്കൂള്‍ വേദികളിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർമാരായ ആരിഫ ജസീർ, കെ.ജെ ചാക്കോ, നാഷണൽ ഹുദാ സ്കൂൾ മാനേജർ അബൂബക്കർ, സ്കൂള്‍ അധ്യാപകര്‍, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് ആസിഫ്, ലോകൽ കമ്മിറ്റി പ്രസിഡന്റ് ഷംസുദ്ദീൻ
വലിയകത്ത്, സെക്രട്ടറി എ സി ബാബു, ട്രഷറർ വി പി അലി, മറ്റു ഭാരവാഹികളായ പി പി റഷീദ്,സലിം നൂർ, വി കെ.അബി, നൗഷാദ്, തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.