mehandi banner desktop

എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ചക്ക് നാളെ തുടക്കം

എടക്കഴിയൂർ : 165 മത് എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ചക്ക് നാളെ തുടക്കമാകും. ( ജനുവരി 7, 8 തിയതികളിൽ ). ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ആണ്ടു നേർച്ചയാണ് ആനയും അമ്പാരിയുമായി വാദ്യ മേളങ്ങളോടെ

ജീവിതം വർണ്ണാഭമാക്കാം – ടീൻ ഇന്ത്യ ജില്ലാ കൗമാര സമ്മേളനം ഞായറാഴ്ച ചാവക്കാട്

ചാവക്കാട് : ജീവിതം വർണ്ണാഭമാക്കാം എന്ന പ്രമേയത്തിൽ ടീൻ ഇന്ത്യ ജില്ലാ കൗമാര സമ്മേളനം ജനുവരി എട്ടിനു ഞായറാഴ്ച ചാവക്കാട് ബസ്റ്റാൻഡിനു സമീപം നഗരസഭാ ചത്വരത്തിൽ നടക്കും. ജമാഅത്തെ ഇസ്ലാമിക അഖിലേന്ത്യാ അധ്യക്ഷൻ സയ്യിദ് സഅദതുള്ളാഹ് ഹുസൈനി ഓൺലൈൻ വഴി

പേരകത്ത് യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : പേരകത്ത് യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരകം വൈലി റോഡിൽ ഒലക്കേങ്കൽ പ്രിന്റോ ജോസ് (34) ആണ് മരിച്ചത്. വീടിനകത്ത് മുറിയിൽ കതകടച്ച് കിടക്കുകയായിരുന്ന പ്രിന്റോയെ വിളിച്ചിട്ട് യാതൊരു മറുപടിയും ലഭിക്കാതിരുന്നതിനെ

ഗുരുവായൂർ പിള്ളേര് താലപ്പൊലി ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചു

ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രത്തിലെ പിള്ളേര് താലപ്പൊലി എന്നറിയപ്പെടുന്ന ഇടത്തരികത്ത് കാവ് ദേവിയുടെ താലപ്പൊലി ആഘോഷിച്ചു . ആയിരത്തൊന്ന് നിറപറയൊരുക്കിയാണ് ഇടത്തരികത്ത് കാവിലമ്മയുടെ താലപ്പൊലി ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചത്. ആയിരങ്ങൾ

പാലയൂർ മുതുവട്ടൂർ റോഡിൽ വാഹനത്തിരക്കേറി, അമിതവേഗത, കാനകൾ തകർന്നു നാട്ടുകാർ ദുരിതത്തിൽ

ചാവക്കാട് : പാലയൂർ മുതുവട്ടൂർ റോഡിൽ വാഹന ഗതാഗതം അധികരിച്ചു. ബസ്സുകൾ അമിത വേഗതയിൽ പായുന്നു. റോഡരികിലെ കാനകൾ തകർന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടെന്ന് നാട്ടുകാർ. കാൽ നട യാത്രികർ ദുരിതത്തിൽ. പാലയൂർ പഞ്ചാരമുക്ക് റോഡിൽ

മണൽ ലോറിയുടെ ആക്സിൽ ഒടിഞ്ഞു – ചാവക്കാട് കുന്നംകുളം റോഡിൽ കനത്ത ഗതാഗതക്കുരുക്ക്

ചാവക്കാട് : മുതുവട്ടൂർ കോടതിക്ക് സമീപം മണലുമായി വരികയായിരുന്ന ലോറിയുടെ ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന് ചാവക്കാട് കുന്നംകുളം റൂട്ടിൽ അതിരാവിലെ മുതൽ കനത്ത ഗതാഗതക്കുരുക്ക്. ഇതുവഴിയുള്ള വാഹനഗതാഗതം ഭാഗികമായി മുടങ്ങി. കുന്നംകുളം ഗുരുവായൂർ

പുന്ന ജുമാഅത്ത് പള്ളിയിൽ സ്വലാത്ത് വാർഷികവും ദുആ സമ്മേളനവും ഇന്ന്

ചാവക്കാട് : പുന്ന ജുമാഅത്ത് പള്ളിയുടെ കീഴിൽ മാസം തോറും നടത്തുന്നനാരിയ്യത്ത് സ്വലാത്തിന്റെ72 മത് വാർഷികം ഇന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴു മണിക്ക് പുന്ന ജുമാഅത്ത് പള്ളി സ്വലാത്ത് നഗറിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.സയ്യിദ് ശിഹാബുദ്ദീൻ അൽ അഹ്ദൽ

മുതുവട്ടൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് തീ പിടിച്ചു

ചാവക്കാട് : മുതുവട്ടൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് തീ പിടിച്ചു. K L 46 T 3425 നമ്പറിൽ ഇത്തിക്കാട്ട് ഹുസൈന്റെ ഓട്ടോറിക്ഷക്കാണ് തീ പിടിച്ചത്. ഗുരുവായൂർ ഫയർഫോഴ്സെത്തി തീ അണച്ചു. ആളപായമില്ല. മുതുവട്ടൂർ ചാവക്കാട് റോട്ടിൽ കോടതിക്ക് സമീപം

പട്ടുറുമാലിന്റെ വഴിയേ – സംസ്ഥാന കലോത്സവത്തിൽ ലളിത ഗാനം എ ഗ്രേഡ് നേടി റൈഹാന മുത്തു

ചാവക്കാട് : ജനുവരി മൂന്നു മുതൽ എഴുവരെ കോഴിക്കോട് നടക്കുന്ന 61-മത് സംസ്ഥാന കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം ലളിതഗാനത്തിൽ എ ഗ്രേഡ് നേടി സോഷ്യൽ മീഡിയ താരം റൈഹാന മുത്തു. ഒരുമനയൂർ ഇസ്ലാമിക് ഹയർസെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ്

കൈക്കൂലി വാങ്ങിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിൽ

ചേറ്റുവ : കൈക്കൂലി വാങ്ങിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിലായി. വെങ്കിടങ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അജികുമാറാണ് പിടിയിലായത്.രേഖകളുടെ പകർപ്പിനായി ഓഫീസിലെത്തിയ ആളിൽ നിന്നും മുവ്വായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.