Sign in
Sign in
Recover your password.
A password will be e-mailed to you.
തൃശൂർ ജില്ലാ ഹജ്ജ് പഠന ക്ലാസ് നാളെ കേച്ചേരിയിൽ
ചാവക്കാട് : 2026-ലെ ഹജ്ജ് കർമ്മത്തിന് തയ്യാറെടുക്കുന്ന തീർത്ഥാടകർക്കായി സംഘടിപ്പിക്കുന്ന തൃശൂർ ജില്ലാതല ഹജ്ജ് പഠന ക്ലാസ് നാളെ തിങ്കളാഴ്ച നടക്കും. കേച്ചേരി മമ്പഉൽ ഹുദാ ക്യാമ്പസിൽ വെച്ച് രാവിലെ 10 മണി മുതലാണ് ക്ലാസ് ആരംഭിക്കുന്നത്.
!-->!-->!-->…
ഇൻസ്ട്രുമെന്റ് ബോക്സില്ലാത്ത പത്താം ക്ലാസുകാരന്റെ ദുഃഖം – കരുതലിന്റെ പുതിയ മുഖവുമായി…
എടക്കഴിയൂർ : നിർധനരായ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി എടക്കഴിയൂർ സീതി സാഹിബ് സ്കൂളിലെ കുട്ടികൾ സമാഹരിച്ച പഠനസാമഗ്രികൾ സ്കൂൾ വൈസ് പ്രിൻസിപ്പൽ ജോഷി കെ ജോർജ് കുട്ടികളിൽ നിന്ന് ഏറ്റു വാങ്ങി.
ഇൻസ്ട്രുമെന്റ് ബോക്സ് ഉൾപ്പെടെയുള്ള!-->!-->!-->…
പുത്തന്കടപ്പുറം മത്സ്യ സമുദ്ര വൈജ്ഞാനിക കേന്ദ്രത്തിന്റെ ഉദ്ഘാടനം ഫെബ്രുവരിയിൽ
ചാവക്കാട്: കേരള മത്സ്യബന്ധന സമുദ്രഗവേഷണ സര്വ്വകലാശാല (KUFOS) യുടെ കീഴില് ഗുരുവായൂര് നിയോജക മണ്ഡലത്തിലെ ചാവക്കാട് നഗരസഭ പുത്തന്കടപ്പുറം ഗവ. റീജിയണല് ഫിഷറീസ് ടെക്നിക്കല്!-->…
ഗുരുവായൂരപ്പന് പൊന്നിൽ തീർത്ത ഭക്തി സമർപ്പണം
ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് കാണിക്കയായി 12 പവനോളം തൂക്കം വരുന്ന രണ്ട് സ്വർണ്ണമാലകൾ. ശ്രീഗുരുവായൂരപ്പ ഭക്തരായ ഗുരുവായൂർ കാരക്കാട്ട് റോഡ് ശ്രീനിധി ഇല്ലത്ത് എ ശിവകുമാറും പത്നിയും ചേർന്നാണ് കണ്ണന് സ്വർണ്ണമാലകൾ സമർപ്പിച്ചത്. മുത്തുകൾ!-->…
തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ശ്രീഹനുമാൻകുട്ടി ക്ഷേത്രോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു
ചാവക്കാട് : തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ശ്രീഹനുമാൻകുട്ടി ക്ഷേത്രോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ക്ഷേത്രം മേൽശാന്തി അകലാട് രഞ്ജിത്ത് ശാന്തിയുടെ സാന്നിധ്യത്തിൽ തന്ത്രി ദൊണ്ടുമഠം ബ്രഹ്മശ്രീ ബാലചന്ദ്രൻ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ!-->…
ജിഎച്എസ് ചാവക്കാട് 1979 ബാച്ച് സഹപാഠികളുടെ കുടുംബ സംഗമം
ചാവക്കാട് : ജിഎച് എസ് ചാവക്കാട് 1979 ബാച്ച് സഹപാഠികളുടെ കുടുംബ സംഗമം ആർ വി ഷംസുദ്ധീന്റെ ഒറ്റപ്പാലത്തുള്ള ഭവനത്തിൽ വെച്ച് വിവിധ കാലാപരിപാകളോടെ അരങ്ങേറി. ചടങ്ങിൽ ചാവക്കാട് ഗവ സ്കൂൾ പാടനകാലത്തെ ഓർമകളും അധ്യാപകരെയും എല്ലാം ഓർമ്മിച്ചു!-->…
കലോത്സവത്തിൽ അനുനന്ദ് സി. എയ്ക്ക് തിളക്കമാർന്ന വിജയം
തൃശ്ശൂർ: ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ സ്കൂളിലെ വിദ്യാർത്ഥി അനുനന്ദ് സി. എ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ചെണ്ട – തായമ്പക ഇനത്തിൽ എ ഗ്രേഡ് നേടി മികച്ച വിജയം കൈവരിച്ചു. കഴിഞ്ഞ വർഷവും ഇതേ ഇനത്തിൽ അനുനന്ദ് സി. എ A ഗ്രേഡ് നേടിയിരുന്നു. തുടർച്ചയായ!-->…
തിരുവത്ര ശ്രീ നാഗഹരിക്കാവ് ക്ഷേത്രം പത്താമുദയ വേല മഹോത്സവത്തിന് കൊടിയേറി
ചാവക്കാട് : ചാവക്കാട് തിരുവത്ര ശ്രീ നാഗഹരിക്കാവ് ക്ഷേത്രം പത്താമുദയ വേല മഹോത്സവത്തിന് കൊടിയേറി രാവിലെ 9 മണിക്ക് ശേഷം ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി നാരായണൻകുട്ടി ശാന്തിയുടെ കാർമികത്ത്വത്തിൽ സ്വാമി മുനീദ്രനന്ദ കൊടിയേറ്റം നടത്തി.
!-->!-->!-->…
നേർച്ചയുടെ പേരിൽ വാദ്യമേളങ്ങൾ കൊണ്ടുള്ള പേക്കൂത്തുകൾ തെറ്റ് – മുള്ളൂർക്കര മുഹമ്മദലി സഖാഫി
പാലയൂർ: തെക്കൻ പാലയൂർ കാഞ്ഞിരമറ്റം കൂട്ടായ്മയുടെ നേതൃത്വത്തിൽ മർഹും കാഞ്ഞിരമറ്റം ശൈഖ് ഫരീരുദ്ധീൻ (റ ) ഔലിയായുടെ ആണ്ട് നേർച്ചയും മത പ്രഭാഷണവും ദുആ സമ്മേളനവും ജാതി മത്തിന് അതീതമായി തെക്കൻ പാലയൂർ ഫാരീരുദീൻ നഗറിൽ വെച്ചു സംഘടിപ്പിച്ചു.!-->…
മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി
ചാവക്കാട് : ചാവക്കാട് മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി. രാവിലെ 9. 30 ന് മക്കാം സിയാറത്തിന് ശേഷം മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി കെ ഇസ്മായിൽ കൊടി ഉയർത്തി. ഖത്തീബ് കമറുദ്ദീൻ ബാദുഷ തങ്ങൾ, മുദരിസ് ഡോ അബ്ദുൽ ലത്തീഫ് ഹൈത്തമി,!-->…

