mehandi banner desktop
Chavakkad online

വീട്ടിൽ നിർത്തിയിട്ടിരുന്ന കാറുകളും ബൈക്കുകളും അജ്ഞാതർ തീയിട്ടു

അകലാട് : വീട്ടിൽ നിർത്തിയിട്ടിരുന്നരണ്ടു കാറുകളും മൂന്നു ബൈക്കുകളും കത്തി നശിച്ചു. ഒറ്റയിനി ബീച്ച് റോഡിൽ കാട്ടപറമ്പിൽ സുലൈമാൻ്റെ വീട്ടുവളപ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കാണ് അജ്ഞാതർ തീവച്ചത്.ഇന്ന് പുലർച്ചെ 2.30നാണ് സംഭവം. വീടിന്റെ…

ശക്തമായ ഇടിമിന്നൽ – ബ്ലാങ്ങാട് ബീച്ചിൽ വള്ളം തകർന്നു

ചാവക്കാട്: ഇടിമിന്നലേറ്റ് വള്ളം തകർന്നു. ബ്ലാങ്ങട് ഇരട്ടപ്പുഴ സ്വദേശി ടി. എസ്. ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുളള ശ്രീ ഗുരുവായൂരപ്പൻ മത്സ്യബന്ധന വള്ളമാണ് തകർന്നത്. കോളനിപ്പടി കടലോരത്ത് കയറ്റി വെച്ചിരുന്ന വള്ളത്തിന്റെ ഒരു ഭാഗം പൂർണ്ണമായി തകർന്നു.…

ബ്ലാങ്ങാട് ജി എഫ് യു പി സ്ക്കൂൾ കെട്ടിട ഉദ്ഘാടനം യു ഡി എഫ് ബഹിഷ്കരിക്കും

ചാവക്കാട്: നഗരസഭയിൽ 27 ന് ശനിയാഴ്ച നടക്കുന്ന ബ്ലാങ്ങാട് ജി എഫ് യു.പി സ്ക്കൂൾ ആധുനിക കെട്ടിട ഉദ്ഘാടനം യു ഡി എഫ് ബഹിഷ്കരിക്കും. ഉദ്ഘാടന ചടങ്ങിൽ യു ഡി എഫ് കൗൺസിലർമാർക്ക് പരിഗണന നൽകാത്തതിൽ പ്രതിഷേധിച്ച് കൗൺസിലർന്മാർ ചടങ്ങ് ബഹിഷ്കരിക്കുമെന്ന്…

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സമ്മേളനം – രക്തസാക്ഷികളുടെ ഛായ ചിത്ര ജാഥയ്ക്ക് ചാവക്കാട് സ്വീകരണം…

ചാവക്കാട് : രക്തസാക്ഷികളുടെ ഛായ ചിത്രങ്ങൾ ഏറ്റുവാങ്ങി യൂത്ത് കോൺഗ്രസ്സ് ഉപാധ്യക്ഷന്മാരായ റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി എന്നിവരുടെ നേതൃത്വത്തിൽ കാസർകോട് കല്യോട്ട് നിന്ന് ആരംഭിച്ച ഛായ ചിത്ര ജാഥക്ക് യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജകമണ്ഡലം…

മന്ദലാംകുന്ന് ജി എഫ് യു പി സ്കൂളിൽ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ശിൽപശാല…

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ ജനകീയ ശിൽപശാല സംഘടിപ്പിച്ചു. സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്തുക യെന്ന ലക്ഷ്യം വെച്ച് അടുത്ത അധ്യായന വർഷത്തെക്കുള്ള അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് വേണ്ടിയാണ് ശില്പശാല…

ചാവക്കാട് നഗരസഭ പി പി സെയ്ത് മുഹമ്മദ് സ്മാരക വാണിജ്യ സമുച്ചയം നാടിന് സമര്‍പ്പിച്ചു

ചാവക്കാട് : പി പി സെയ്ത് മുഹമ്മദ് സ്മാരക വാണിജ്യ സമുച്ചയം തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നാടിന് സമര്‍പ്പിച്ചു. ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ…

ചാവക്കാട് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് ഓണത്തിന് മുൻപ്

ചാവക്കാട് : ടെണ്ടർ നടപടി പൂർത്തിയായി. ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് ഓണത്തിന് മുൻപ് പ്രവർത്തനം തുടങ്ങും. ടെണ്ടർ ലഭിച്ചത് നാട്ടുകാർക്ക് തന്നെ. പതിനഞ്ചു ലക്ഷം രൂപ കെട്ടിവെച്ച് ബിബിസി (ബീച്ച് ബ്രദേഴ്സ് ചാവക്കാട് ) ടൂറിസം…

മിസ്റ്റർ ഇന്ത്യ സെക്കന്റ് റണ്ണറപ്പ് നിമേഷ് മരിച്ച നിലയിൽ

ഗുരുവായൂർ : മിസ്റ്റർ ഇന്ത്യ സെക്കന്റ് റണ്ണറപ്പ് നിമേഷിനെ (36) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം. ബോഡി ബിൽഡറും പേഴ്സണൽ ഫിറ്റ്നസ് ട്രൈനറുമായ ഗുരുവായൂർ എടപ്പുള്ളി സ്വദേശിയായ നിമേഷിനെ വീട്ടിൽ കെട്ടിത്തൂങ്ങിയ നിലയിൽ…

ബുഡോകാൻ കപ്പ് അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യൻഷിപ്പ് – ഓവറോൾ കിരീടം കരാട്ടെ കിഡിന്

ദുബായ് : ബുഡോകാൻ കപ്പ് അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യൻഷിപ്പ് സമാപിച്ചു. പതിനേഴിൽ പരം രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം മത്സരാർത്ഥികൾ പങ്കെടുത്ത രാജ്യാന്തര കരാട്ടെ ചാമ്പ്യൻഷിപ്പ് യു എ ഇ കരാട്ടെ അസോസിയേഷൻ പ്രസിഡണ്ടും വേൾഡ് കരാട്ടെ അസോസിയേഷൻ…

ഉദയ സാഹിത്യ പുരസ്കാരത്തിന് രചനകൾ ക്ഷണിക്കുന്നു

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാല മലയാളത്തിലെ മികച്ച രചനകൾക്ക് നൽകിവരുന്ന "ഉദയ സാഹിത്യ പുരസ്കാരം 2023"ന്കൃതികൾ ക്ഷണിക്കുന്നു. കവിത, നോവൽ, ചെറുകഥ എന്നീ സാഹിത്യ വിഭാഗങ്ങളിൽ പെടുന്ന കൃതികൾക്കാണ് ഈ വർഷം അവാർഡുകൾ നൽകുന്നത്. ഓരോ വിഭാഗത്തിനും…