mehandi new

ഹോട്ടൽ സൈനൽമന്തി ആരോഗ്യവിഭാഗം പൂട്ടി സീൽ വെച്ചു

ചാവക്കാട് : ലൈസൻസില്ലാതെ പ്രവർത്തിച്ചുവന്ന ചാവക്കാട് ഓവുങ്ങൽ ഹോട്ടൽ സൈനൽ മന്തി ആരോഗ്യ വകുപ്പ് സീൽ വെച്ചു. ഇന്ന് രാവിലെ ചാവക്കാട് നഗരസഭാ ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഇവിടെ നിന്നും പഴ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തിരുന്നു.…

സ്കൂൾ ലൈബ്രറിയിലേക്ക് സ്‌കിൽ ഗ്രൂപ്പ് പുസ്തകങ്ങള്‍ നൽകി

അണ്ടത്തോട് : വായനദിനത്തിൽ അണ്ടത്തോട് ജി.എം.എൽ.പി. സ്കൂൾ ലൈബ്രറിയിലേക്ക് സ്‌കിൽ ഗ്രൂപ്പ്‌ പുസ്തകങ്ങള്‍ കൈമാറി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങില്‍ ക്ലബ്ബ് രക്ഷാധികാരി സുഹൈൽ അബ്ദുള്ള സ്കൂൾ പ്രധാനഅധ്യാപിക ശൈലജ ടീച്ചർക്ക് പുസ്തകങ്ങള്‍ കൈമാറി.…

ചാവക്കാട്ടെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി

ചാവക്കാട്: ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ ചാവക്കാട് ടൗണിലെ നാല് ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടി. ബസ് സ്റ്റാന്റിനടുത്ത് പ്രവര്‍ത്തിക്കുന്ന സാറോണ്‍ റസ്‌റ്റോറന്റ്, ഐശ്വര്യ ഹോട്ടല്‍, വനിതാ ഹോട്ടല്‍,…

തിരുവത്രയിൽ കാറിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

ചാവക്കാട് ദേശീയപാത ടിപ്പുസുൽത്താൻ റോഡിൽ തിരുവത്രയിൽ കാറിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു. എടക്കഴിയൂര്‍ അതിര്‍ത്തി മാളിയേക്കല്‍ അബു (65)വാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരമണിയോടെ തിരുവത്ര സ്‌കൂളിന് മുന്നിൽ വെച്ചാണ് അപകടം. തിരുവത്ര…

ഏഴു മണിക്കൂർ 100 കിലോമീറ്റർ 124 പേർ – സി ബി ആർ എം ‘ദി 100 വേവ്സ് ഓഫ് ഫൺ ‘

ചാവക്കാട് : സി ബി ആർ എം 'ദി 100 വേവ്സ് ഓഫ് ഫൺ ' എന്നപേരിൽ ചാവക്കാട് സൈക്കിൾ ക്ലബ്ബ് സംഘടിപ്പിച്ച 100 കിലോമീറ്റർ റൈഡ് 7 മണിക്കൂർ കൊണ്ട് 124 പേർ പൂർത്തീകരിച്ചു. 2016 ൽ ഏഴുപേർ ചേർന്നു രൂപീകരിച്ച ചാവക്കാട് സൈക്കിൾ ക്ലബ്ബിൽ ഇന്ന്…

അഞ്ചു കിലോ കഞ്ചാവുമായി യുവതി പിടിയിൽ

ഗുരുവായൂർ : കഞ്ചാവ് വില്പനക്കാരിയായ യുവതിയെ അഞ്ചു കിലോ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. ചാവക്കാട് കടപ്പുറം തൊട്ടാപ്പ് തൊട്ടക്കര വീട്ടില്‍ സുനീറ(33) യാണ് പിടിയിലായത്. ഇന്ന് വൈകുന്നേരം നാലുമണിയോടെ ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്…

ചാവക്കാട് ബീച്ചിൽ യുവാവ് ഒഴുക്കിൽ പെട്ടു

ചാവക്കാട് : കടലിൽ ഒഴുക്കിൽപെട്ട യുവാവിനെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി. നമ്പഴക്കാട് സ്വദേശി ധനേഷ് (23) ആണ് കടലിൽ ഒഴുക്കിൽ പെട്ടത്. കൂട്ടുകാരുമായി കടലിൽ കുളിക്കാനിറങ്ങിയ ധനേഷ് ഒഴുക്കിൽ പെട്ടതു കണ്ടു കൂട്ടുകാർ ബഹളം വെക്കുകയായിരുന്നു.…

ജപ്പാൻ ജ്വരം – വടക്കേകാട് തമിഴ്‌നാട് സ്വദേശി മരിച്ചു

ചാവക്കാട്  : വടക്കേക്കാട് മേഖലയിൽ നിന്ന്  ജപ്പാൻ ജ്വരം ( Japanese encephalitis)  ബാധിച്ച് തമിഴ്‌നാട് സ്വദേശി പോണ്ടിച്ചേരിയിൽ മരിച്ചു.  മൂന്ന് വർഷത്തോളമായി വടക്കേകാട് നാലാംകല്ലിൽ വീട്ടുജോലിക്ക് കുടുംബത്തോടൊപ്പം താമസിക്കുന്ന ഇതരസംസ്ഥാന…

എസ് എഫ് ഐ ചാവക്കാട് ഏരിയ പഠനോപകരണ വിതരണം

വടക്കേക്കാട് : എസ് എഫ് ഐ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കേക്കാട് വൈലത്തൂർ എ എം എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ നൽകി. ജില്ലാ പ്രസിഡന്റ് ജാസിർ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അമൽ കെ ആർ…

സൗജന്യ കേൻസർ സ്ക്രീനിങ്

ചാവക്കാട് : ക്യാൻസറിനെ ആരംഭദശയിൽ അറിയുന്നതിനും പ്രതിരോധിക്കുന്നതിനും നിർമാർജനം ചെയ്യുന്നതിനുമുള്ള ദൗത്യത്തിന്റെ ഭാഗമായി സൗജന്യ കാൻസർ സ്ക്രീനിങ്ങും ബോധവൽക്കരണ സെമിനാറും സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് മൂന്നു മണി…