mehandi banner desktop
Chavakkad online

ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു – ഗുരുവായൂർ സ്വദേശി അറസ്റ്റിൽ

ചാവക്കാട് : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ മധ്യ വയസ്കൻ അറസ്റ്റിൽ. ഗുരുവായൂർ തെക്കേ നടയിൽ സമൂഹമഠം കല്പക അപ്പാർട്മെന്റിൽ വാകയിൽ മഠത്തിൽ മഹേഷയ്യർ മകൻ പത്മനാഭൻ( 54 )ആണ് അറസ്റ്റിലായത്. ചാവക്കാട് സ്വദേശിയായ യുവതിയെ ഏഴുമാസം മുൻപ്

നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്കിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു

ചാവക്കാട്: ദേശീയപാതയിൽ തിരുവത്ര സൈഫുള്ള റോഡിനു സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകിൽ ബൈക്കിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. വെളിയങ്കോട് കിണറിനു പടിഞ്ഞാറു ഭാഗം താമസിക്കുന്ന ചാടീരകത്ത് മൊയ്തീൻ മകൻ ഹംസു (42) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ

പാവറട്ടി പള്ളി സമ്പൂർണ്ണ ചരിത്രം പ്രകാശനം ചെയ്തു

പാവറട്ടി : സെന്റ് ജോസഫ് തീർത്ഥകേന്ദ്രത്തിന്റെ സമ്പൂർണ്ണ ചരിത്രം പ്രകാശനം തൃശൂർ കലാസദൻ ഡയറക്ടർ ഫാദർ ഫിജോ ആലപ്പാടൻ പാവർട്ടി തീർത്ഥകേന്ദ്രം ഫാദർ ജോൺസൺ ആയിനിയ്ക്കലിന് നൽകിക്കൊണ്ട് നിർവഹിച്ചു. സെന്റ് ജോസഫ് വർഷത്തോടനുബന്ധിച്ച് കമ്മിറ്റി ഫോർ

കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവിയുടെ ഓർമയിൽ ഗുരുവായൂർ – മാസങ്ങൾക്ക് മുൻപാണ് അദ്ദേഹം ഗുരുവായൂർ…

ഗുരുവായൂർ: ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി(ചീഫ് ഓഫ് ഡിഫൻസ്) ജനറൽ ബിപിൻ റാവത്തിൻറെയും ഭാര്യയുടെയും ഓർമയിൽ ഗുരുവായൂർ. കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് റാവത്തും ഭാര്യ മധുലിക റാവത്തും ഗുരുവായൂരിലെത്തിയത്. ഗുരുവായൂർ

മുസാമ്പഖ 2021 – ബ്ലാങ്ങാട് സുല്ലമുൽ ഇസ്ലാം മദ്രസ്സക്ക് കിരീടം

ചാവക്കാട് : മുസാമ്പഖ 2021 ഇസ്ലാമിക് കലാമേളയിൽ ബ്ലാങ്ങാട് സുല്ലമുൽ ഇസ്ലാം മദ്രസ്സക്ക് ഒന്നാം സ്ഥാനം. തെക്കൻ പാലയൂർ നൂറുൽ ഇസ്ലാം മദ്രസ്സ അങ്കണത്തിൽ വെച്ച് മൂന്ന് വേദികളിലായാണ് കലാമേള അരങ്ങേറിയത്. സമസ്ത കേരള ജമിയത്തുൽ മുഅല്ലിമീൻ ചാവക്കാട്

കേരളത്തിൻ്റെ സാംസ്ക്കാരിക അഭിവൃദ്ധിക്ക് പിന്നിൽ പ്രവാസികളുടെ പിന്തുണയാണെന്ന് ആലങ്കോട് ലീലാകൃഷ്ണൻ

ഗുരുവായൂർ : നാടകപ്രസ്ഥാനങ്ങൾ, കഥാപ്രസംഗങ്ങൾ, ചാനലുകൾ, മാപ്പിളപ്പാട്ടുകൾ തുടങ്ങിയ കേരളത്തിൻ്റെ സാംസ്ക്കാരിക അഭിവൃദ്ധിക്ക് പിന്നിൽ പ്രവാസികളുടെ പിന്തുണയാണെന്ന് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞുഗുരുവായൂർ എൻ അർ ഐ അസോസിയേഷൻ്റെ നേതൃത്യത്തിൽ ഷാബു

ചാവക്കാട് കടൽത്തീരത്ത് കണ്ടൽചെടികൾ നട്ടു

ചാവക്കാട്: കടൽത്തീര സംരക്ഷണത്തിനായി ചാവക്കാട് കടൽതീരത്ത് കണ്ടൽച്ചെടികൾ നട്ടു. മണത്തല ബി ബി എ എൽ പി സ്കൂളിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്ന ചൊല്ല് അന്വർത്ഥമാക്കിക്കൊണ്ട് വിദ്യാർത്ഥികൾ കണ്ടൽ

ന്യൂ ജനറേഷൻ എസ്‌യുവി ഥാർ ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്ക അർപ്പിച്ച് മഹീന്ദ്ര

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എസ്‌യുവി ഥാർ സമർപ്പിച്ചു. ഏറ്റവും പുതിയ മഹീന്ദ്ര ന്യൂ ഥാർ ഫോർ വീൽ ഡ്രൈവാണ് ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്ര നടക്കൽ സമർപ്പിച്ചത്. ലിമിറ്റഡ് എഡിഷനായ ചുവന്ന നിറത്തിലുള്ള

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തയുടെ മാല പൊട്ടിച്ച മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി

ഗുരുവായൂർ: ക്ഷേത്ര ദർശനത്തിനായി എത്തിയ ഭക്തയുടെ മാല പൊട്ടിച്ച മോഷ്ടാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. ഗുരുവായൂർ അരിയന്നൂർ സ്വദേശിയും ഇപ്പോൾ മുണ്ടത്തിക്കോട് കനാൽ റോഡിൽ താമസിക്കുന്ന പോഴത്ത് സന്തോഷ് (44) ആണ് പിടിയിലായത്. ഇന്ന് രാവിലെ

ചാവക്കാട് എം എസ് എസ് സൗജന്യ നിയമസഹായ ക്ളീനിക്ക് ആരംഭിച്ചു

ചാവക്കാട് : നിയമ സഹായം ആവശ്യമുള്ളവർക്കായി ചാവക്കാട് മുസ്ലീം സർവീസ് സൊസൈറ്റി സെൻ്റർ കേന്ദ്രീകരിച്ച് സൗജന്യ നിയമ സഹായ ക്ലിനിക്കിന് തുടക്കം കുറിച്ചു. കോടതി നടപടികളെ കുറിച്ചും നിയമങ്ങളെ കുറിച്ചും അജ്ഞരായ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി