mehandi new

കക്കൂസ് മാലിന്യം ഒഴുക്കാൻ എത്തിയ ലോറി കാനയിലേക്ക് ചെരിഞ്ഞു

ചാവക്കാട് : കക്കൂസ് മാലിന്യം ഒഴുക്കാൻ വന്ന ടാങ്കർ ലോറി കാനയിലേക്ക് ചെരിഞ്ഞു. നാട്ടുകാർ എത്തിയതോടെ ഡ്രൈവർ ഉൾപ്പെടെ വാഹനത്തിൽ ഉണ്ടായിരുന്നവർ ഇറങ്ങിയോടി. തെക്കൻ പാലയൂർ പ്രദേശത്ത് കക്കൂസ് മാലിന്യം ഒഴുക്കാൻ വന്ന ടാങ്കർ ലോറിയാണ് ഇന്നലെ രാത്രി…

എടക്കഴിയൂർ ബീച്ചിലും കടലാമ കൂടുവെച്ചു

ചാവക്കാട്: കാത്തിരിപ്പുകൾക്കൊടുവിൽ എടക്കഴിയൂർ ബീച്ചിൽ കടലാമ കൂടു വച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ ഒലീവ് റിഡ്ലി വിഭാഗത്തിൽപ്പെട്ട കടലാമയാണ് കടപ്പുറത്ത് കൂടുവച്ച് തൊണ്ണൂറ്റി ഒന്ന് മുട്ടകളിട്ട് തിരിച്ചു പോയത്. ഗ്രീൻ ഹാബിറ്റാറ്റിന്റെ കടലാമ…

ചരക്ക് ലോറികൾക്ക് നേരെ ഗുണ്ടാ ആക്രമണം – ഡ്രൈവറെ ആക്രമിച്ചു ടയറുകൾ കുത്തിക്കീറി

ചാവക്കാട്: ദേശീയ പാതയിൽ നിർത്തിയിട്ട ചരക്ക് ലോറികൾക്ക് നേരെ ഗുണ്ടാ ആക്രമണം. ഡ്രൈവറെ ആക്രമിച്ച സംഘം രണ്ട് വാഹനങ്ങളുടെ എട്ട് ചക്രങ്ങൾ കുത്തിക്കീറി നശിപ്പിച്ചു. മൂന്ന് ദിവസമായി ഇതര സംസ്ഥാനത്തു നിന്നുള്ള ചരക്ക് വാഹന ജീവനക്കാർ പെരുവഴിയിൽ.…

ഗുരുവായൂരിൽ സംഘർഷം – സി ഐ ക്ക് പരിക്ക്

ഗുരുവായൂർ : ശബരിമലയിൽ യുവതികൾ പ്രവേശിച്ചെന്ന വാർത്തയെ തുടർന്ന് ഗുരുവായൂരിൽ കടകൾ അടപ്പിക്കാൻ എത്തിയ സംഘ് പരിവാറും അതിനെ ചോദ്യം ചെയ്യാനെത്തിയവരും തമ്മിൽ സംഘർഷം. ഇതിനിടെ അവിടെ എത്തിയ പോലീസിനു നേരെ ആർ എസ് എസ് പ്രവർത്തകർ ആക്രമിച്ചു.…

ഭൂമി ഏറ്റെടുത്തുവെന്ന മുഖ്യ മന്ത്രിയുടെ പ്രസ്താവന നുണ – കെ കെ ഹംസക്കുട്ടി

ചാവക്കാട്: നാഷണൽ ഹൈവേ വികസിപ്പിക്കുന്നതിന് മഹാ ഭൂരിഭാഗം ഭൂമിയും ഏറ്റെടുത്തുവെന്ന മുഖ്യ മന്ത്രിയുടെ പ്രസ്താവന പച്ച കള്ളമാണെന്ന് പ്രവാസി ആക്ഷൻ കൗൺസിൽ പ്രസിഡന്റ് കെ കെ ഹംസക്കുട്ടി പറഞ്ഞു. എറണാംകുളം മൂത്ത കുന്നത്ത് ദേശീയ പാത സമര സമിതി…

ഗൾഫിൽ കോടികൾ ചിലവഴിച്ച് തടാകങ്ങൾ പണിയുന്നു നാട്ടിലത് മാലിന്യതൊട്ടി – പ്രാർത്ഥന ഗ്രൂപ്പ്…

ചാവക്കാട് : ഗൾഫ് രാജ്യങ്ങളിൽ കോടികൾ ചിലവഴിച്ചു തടാകങ്ങൾ കൃത്രിമമായി പണിയുമ്പോൾ നമ്മുടെ നാട്ടിൽ പ്രകൃതിദത്തമായ മനോഹര ഇടങ്ങൾ മാലിന്യതൊട്ടിയാക്കുകയാണെന്നു പ്രവാസിയും യുവ സംരംഭകനും പ്രാർത്ഥനാ ഗ്രൂപ്പ് ചെയർമാനുമായ സഗീർ പാലയൂർ പറഞ്ഞു.…

രണ്ട് കിഡ്നിയും തകരാറിലായ കുടുംബനാഥൻ ചികിത്സാ സഹായം തേടുന്നു

ഗുരുവായൂർ: രണ്ട് കിഡ്നിയും തകരാറിലായ കുടുംബനാഥൻ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു. ഗുരുവായൂർ നഗരസഭയിലെ കാവീട് കൊളാടിപറമ്പ് സ്വദേശിയായ ചെറുപുരയിൽ വിജയകുമാറാണ് (51) സഹായം തേടുന്നത്. ഒമ്പത് വർഷമായി കിഡ്നി തകരാറിന് ചികിത്സയിലാണ്.…

നിർധനർക്ക് താങ്ങായി സ്റ്റാർ ഗ്രൂപ്പ് വാർഷികാഘോഷം

അതിർത്തി: സ്റ്റാർ ഗ്രൂപ്പ് ആർട്സ് സ്പോർട്സ് ആൻഡ് വെൽഫെയർ ക്ലബ്ബിന്റെ ഇരുപത്തി മൂന്നാം വാർഷികം ആഘോഷിച്ചു. നിർധനരായ മൂന്ന് കുടുംബങ്ങൾക്ക് മാസംത്തോറും  നൽകുന്ന ഭക്ഷ്യക്കിറ്റ്‌ വിതരണത്തിനു തുടക്കം കുറിച്ചു. തിരഞ്ഞെടുക്കപ്പെട്ട നിർധന…

ബാലികയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസ്

ചാവക്കാട്: തിരുവത്രയിൽ ബാലികയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിന്റെ പേരിൽ ചാവക്കാട് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. തിരുവത്ര പുത്തൻകടപ്പുറം ചെങ്കോട്ട സ്വദേശി സക്കറിയയുടെ പേരിലാണ്‌ കേസ്. പതിനഞ്ചുകാരിയായ ബാലികയെ ഇയാൾ…

കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകുന്നതിന് മുൻപ് സെപ്റ്റിക് ടാങ്ക് സ്ഥാപിക്കണം

തൃശ്ശൂർ: ഗുരുവായൂർ ടൗണിൽ വാണിജ്യസമുച്ചയങ്ങൾ, ടൂറിസ്റ്റ് ഹോമുകൾ, ഹോട്ടലുകൾ എന്നിവ പ്രവർത്തനം തുടങ്ങുന്നതിനുമുമ്പ് സീവേജ് സംസ്‌കരണത്തിന് സെപ്റ്റിക് ടാങ്ക്, സോക്പിറ്റ് സംവിധാനം, മലിനജല സംസ്‌കരണ പ്ലാന്റ് എന്നിവ സ്ഥപിക്കണമെന്ന് കമ്മിഷൻ…