mehandi new

ശബരിമല തീര്‍ത്ഥാടകരുടെ ബസ്സിനു കല്ലെറിഞ്ഞ കേസില്‍ പിടികിട്ടാപുള്ളിയായ യുവാവിനെ അറസ്റ്റു ചെയ്തു

ചാവക്കാട്: ശബരിമല തീര്‍ത്ഥാടകരുടെ ബസ്സിനു കല്ലെറിഞ്ഞ കേസില്‍ പിടികിട്ടാപുള്ളിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. വടക്കേക്കാട് നായരങ്ങാടി കല്ലിങ്ങല്‍ അബ്ദുല്‍ തൗഫീര്‍ (23)നെയാണ് ചാവക്കാട് സി ഐ. കെ. ജി. സുരേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു…

മികവിനുള്ള അംഗീകാരം – ചെറായി ജി യു പി എസ് ജില്ലയിലെ മികച്ച മാതൃകാ സ്കൂള്‍

പുന്നയൂര്‍ക്കുളം : തൃശൂര്‍ ജില്ലയിലെ ഏറ്റവും മികച്ച മാതൃക യു പി സ്കൂളായി പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ ചെറായി ജി യു പി സ്കൂളിനെ തിരഞ്ഞെടുത്തു. തൃശ്ശൂരില്‍ നടന്ന ചടങ്ങില്‍വെച്ച് സ്കൂള്‍ പ്രതിനിധികള്‍ പുരസ്ക്കാരം വിദ്യാഭ്യാസമന്ത്രിയില്‍…

മാധ്യമ പ്രവര്‍ത്തകരെ കൂച്ചുവിലങ്ങിടുന്ന പിണറായിസം കേരളത്തില്‍ നടപ്പിലാക്കുന്നത് ഫാസിസ്റ്റു ഭരണം

ചാവക്കാട്: മാധ്യമ പ്രവര്‍ത്തകരെ കൂച്ചുവിലങ്ങിടുന്ന പിണറായിസം കേരളത്തില്‍ നടപ്പിലാക്കുന്നത് ഫാസിസ്റ്റു ഭരണമാണെന്നും സംസ്ഥാനത്തു അധികാരത്തിലെത്തിയ സി. പി. എം ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങളെപോലും തകര്‍ത്തെറിയുന്നുവെന്നും മുസ്ലിം ലീഗ് തൃശൂര്‍…

വാര്‍ണാട്ട് രമേശിന്റെ കുടുമ്പത്തിനുള്ള കെ പി സി സി യുടെ ധനസഹായം വി എം സുധീരന്‍ കൈമാറി

ചാവക്കാട്: സംഘര്‍ഷത്തിനിടെ മരിച്ച ചാവക്കാട് നഗരസ 11 ാം വാര്‍ഡ് പ്രസിഡന്റായിരുന്ന വാര്‍ണാട്ട് രമേശിന്റെ കുടുംബത്തിനുള്ള കെ പി സി സി യുടെ ധനസഹായം കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ കുടുബത്തിനു കൈമാറി. രമേഷിന്റെ വീട്ടിലെത്തിയ സുധീരന്‍…

ചരമം

ചാവക്കാട് : തിരുവത്ര പുതിയറ പള്ളിക്ക് പടിഞ്ഞാറു ഭാഗം താമസിക്കുന്ന പരേതനായ കുന്നത്ത് അഹമ്മു ഭാര്യ താഴത്ത് ബീവോള് (90) നിര്യാതയായി. കബറടക്കം ഞായറാഴ്ച രാവിലെ 9 മണിക്ക് പുതിയറ പള്ളി കബറ്സ്ഥാനില്‍. മകന്‍ : ഹംസു, മരുമകള്‍‍: ആസിയ.

ഗ്രാമീണ ലൈബ്രറികള്‍ ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കാന്‍ ശ്രമിക്കും – മുരളി പെരുനെല്ലി

പാവറട്ടി : ഗ്രാമീണ ലൈബ്രറികള്‍ ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കാന്‍ ശ്രമിക്കുമെന്ന് മുരളി പെരുനെല്ലി എം എല്‍ എ പറഞ്ഞു. പാവറട്ടി പബ്ലിക ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിന്നു അദ്ദേഹം.…

ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകലാ പുരസ്‌ക്കാരം ഉഷാ നങ്ങ്യാര്‍ക്ക്

ഗുരുവായൂര്‍ : ക്ഷേത്രകലകളെ പ്രോത്‌സാഹിപ്പിക്കുന്നതിനായി അഷ്ടമി രോഹിണി ദിനത്തില്‍ ഗുരുവായൂര്‍ ദേവസ്വം നല്‍കി വരാറുള്ള ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകലാ പുരസ്‌ക്കാരത്തിന് നങ്ങ്യാര്‍കൂത്ത് കലാകാരി ഉഷ നങ്ങ്യാരെ തെരഞ്ഞെടുത്തു. 25,555രൂപയും…

മാധ്യമ ഐക്യദാര്‍ഢ്യ സദസ്സ്

ഗുരുവായൂര്‍ : സ്വതന്ത്രവും നിര്‍ഭയവുമായ പത്രപ്രവര്‍ത്തനം സാധ്യമാക്കണമെന്നാവശ്യപ്പെട്ടും മാധ്യമപ്രവര്‍ത്തനത്തെ കൈയ്യൂക്കുകൊണ്ട് നേരിടുന്നതിനെ അപലപിച്ചും ഗുരുവായൂരില്‍ മാധ്യമ ഐക്യദാര്‍ഢ്യ സദസ്സ് നടത്തി. കിഴക്കെ നടയില്‍ ഗാന്ധിസ്മൃതി…

രുക്മിണീസ്വയംവര ഘോഷയാത്ര

പുന്നയൂര്‍ക്കുളം : ആല്‍ത്തറ ഗോവിന്ദപുരം മഹാ വിഷ്ണു ക്ഷേത്രത്തില്‍ ഭഗവത സ്പതാഹ യജ്ഞത്തിന്റെ ഭാഗമായി  രുക്മിണീസ്വയംവരം നടന്നു. പൂത്താലത്തിന്റെ അകമ്പടിയോടെ  ദണ്ഡന്‍സ്വാമി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച സ്വയംവര ഘോഷയാത്ര വൈകീട്ട്7 ന്…

ദേശീയ വിരദിനാചരണം സംഘടിപ്പിച്ചു

ചാവക്കാട്: എടക്കഴിയൂര്‍ സീതി സാഹിബ് സ്കൂള്‍ പുന്നയൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററും സംയുക്തമായി ദേശീയ വിരദിനാചരണം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ കാണുന്ന വിവിധ ഇനം രോഗങ്ങള്‍ക്കും കാരണമാകുന്ന വിരകളെ നശിപ്പിക്കാന്‍ ദേശീയ തലത്തിലുള്ള പ്രതിരോധ…