mehandi new

ചാവക്കാട്ട് കേന്ദ്രസേന റൂട്ട് മാര്‍ച്ച് നടത്തി

ചാവക്കാട്: സ്വതന്ത്രവും സമാധാനപരവുമായ തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി കേന്ദ്രസേന ചാവക്കാട്ടെ വിവിധ പ്രദേശങ്ങളില്‍ തിങ്കളാഴ്ച റൂട്ട് മാര്‍ച്ച് നടത്തി. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനയില്‍ നിന്നുള്ള 210 അംഗങ്ങളാണ് റൂട്ട്…

ചരമം

മന്ദലാംകുന്ന്: ജമാഅത്ത് പള്ളിക്ക് വടക്ക് കണ്ണാണത്ത് ലത്തീഫിന്റെ മകന്‍ അല്‍ത്താഫ് (6) നിര്യാതനായി. വടക്കേക്കാട് ഐ.സി.എ സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. മാതാവ്: താഹിറ. സഹോദരി: ഐഷ.

ജിഷ കൊലപാതകം : വായ മൂടിക്കെട്ടി പ്രകടനവും സായാഹ്ന ധര്‍ണ്ണയും

ഗുരുവായൂര്‍ : ജിഷയുടെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ മഹിള സംയുക്തസമിതി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വായ മൂടിക്കെട്ടി പ്രകടനവും സായാഹ്ന ധര്‍ണ്ണയും നടത്തി. നഗരസഭാ വായനശാലക്ക് മുന്നില്‍ നടന്ന ധര്‍ണ്ണ കേരള മഹിളാ…

ആള്‍താമസമില്ലാത്ത വീടിന്റ വാതില്‍ പൊളിച്ച് മോഷണശ്രമം

ഗുരുവായൂര്‍ :  ആള്‍താമസമില്ലാത്ത വീടിന്റ വാതില്‍ പൊളിച്ച് മോഷണശ്രമം. നെന്മിനി പള്ളിറോഡില്‍ പയ്യപ്പാട്ട് ജയന്റെ വീട്ടിലാണ് മോഷണശ്രം നടന്നത്. വീടിന്റെ മുന്‍ വാതില്‍ പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കള്‍ വീടിന്റെ ഉള്ളിലെ സാധനങ്ങളെല്ലാം…

ഉണ്ണിമയുടെ സ്നേഹ പൂര്‍വ്വം എഫ് ബിക്ക് പ്രകാശനം ചെയ്തു

എടക്കഴിയൂര്‍: ചിത്ര രചയിതാവും എഴുത്തുകാരനുമായിരുന്ന അന്തരിച്ച ഉണ്ണി എടക്കഴിയൂരിന്റെ (ഉണ്ണിമ ) സ്നേഹ പൂര്‍വ്വം എഫ് ബി ക്ക് എന്ന പുസ്തകം പ്രകാശനം ചെയ്തു. ഉണ്ണിയുടെ ഇടക്കഴിയൂരിലെ വസതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ അമ്മയും, മകള്‍ ദില്ലയും…

ജിഷ കൊലപാതകം – പ്രതിഷേധപ്രകടനം നടത്തി

ചാവക്കാട്: ജിഷയുടെ  കൊലപാതകത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു ഇടതുപക്ഷ മഹിളാ സംഘടന തമ്പുരാൻപടി മേഖല കമ്മറ്റി പ്രതിക്ഷേധ പ്രകടനം നടത്തി. അമ്മിണി ടീച്ചർ. ആനന്തവല്ലി മാമ്പുഴ, സുനിത അരവിന്ദൻ എന്നിവർ നേതൃത്വം നല്‍കി.

ഗുരുവായൂരില്‍ വിവാഹ തിരക്ക്

ഗുരുവായൂര്‍ : വൈശാഖത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരില്‍ വിവാഹ തിരക്കിനാല്‍ വീര്‍പ്പുമുട്ടി.  കഴിഞ്ഞ ദിവസം വൈശാഖ പുണ്യമാസാചരണത്തിന് തുടക്കമായതോടെ ക്ഷേത്രത്തില്‍ തിരക്കേറിയതിന് പിന്നാലെ വിവാഹ തിരക്കുകൂടിയായപ്പോള്‍ ഗുരുപവനപുരി…

ഗുരുവായൂരില്‍ വഴിപാട് കൗണ്ടര്‍ ഇനി മുതല്‍ ക്ഷേത്രത്തിന് പുറത്ത്

ഗുരുവായൂര്‍ : ക്ഷേത്രമതില്‍കെട്ടിന് പുറത്ത് വഴിപാട് ടിക്കറ്റും പ്രസാദം വാങ്ങാനും കഴിയുന്ന സംവിധാനം പ്രവര്‍ത്തനം തുടങ്ങി. ഇതിനായി ക്ഷേത്രത്തിന്റെ തെക്ക്, പടിഞ്ഞാറ് ഭാഗത്താണ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഊട്ടുപുരയുടെ താഴത്തെ നിലയിലുള്ള…

പുന്ന അയ്യപ്പ സുബ്രഹ്മണ്യക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം ആഘോഷിച്ചു

ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്മണ്യക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് വിശേഷാല്‍ പൂജകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഗണപതിഹോമം, മാളികപ്പുറത്തമ്മ വനിത…

യു ഡി എഫ് സ്ഥാനാര്‍ത്ഥി സാദിഖലി തീരദേശ യാത്ര നടത്തി

ചാവക്കാട്: ഗുരുവായൂര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി സാദിഖലി തീരദേശ യാത്ര നടത്തി .  തിരുവത്ര ആനത്തല മുക്കില്‍ നിന്നാണ് നൂറുകണക്കിന് പ്രവര്‍ത്തകരുമായി യാത്ര ആരംഭിച്ചത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ജലീല്‍ വലിയകത്ത്, കണ്‍വീനര്‍മാരായ പി കെ…