mehandi new

നിര്‍ദ്ദിഷ്ട തീരദേശ പൊലീസ് സ്റ്റേഷന്‍ തകര്‍ച്ച പൂര്‍ണ്ണമാകുന്നു – അടിക്കല്ലും കണ്ടു തുടങ്ങി

ചാവക്കാട്: നിര്‍ദ്ദിഷ്ട തീരദേശ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ അടിക്കല്ലും കണ്ടു തുടങ്ങി. കാലവര്‍ഷം കനത്തതോടെ തിരയടിച്ചുകയറിയാണ് കെട്ടിടം തകര്‍ച്ചയുടെ വക്കിലെത്തിയത്. പരിശോധനക്കായി വന്നവര്‍ തിരിച്ചുപോയി, റിപ്പോര്‍ട്ട് നല്‍കി…

അങ്ങാടിത്താഴം മേഖലയില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കണം – ആക്ഷന്‍ കൌണ്‍സില്‍

ഗുരുവായൂര്‍: അങ്ങാടിത്താഴം മേഖലയില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് കുടിവെള്ള ആക്ഷന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. നിലവിലുള്ള പദ്ധതികളില്‍ നിന്ന് പ്രദേശത്ത് കുടിവെള്ളം ലഭിക്കുന്നില്ലെന്ന് യോഗം…
Rajah Admission

ഗ്രാമസഭാ യോഗത്തില്‍ മദ്യപിച്ചത്തെിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ ശിപാര്‍ശ

പുന്നയൂര്‍: ഗ്രാമസഭാ യോഗത്തില്‍ മദ്യപിച്ചത്തെിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ ഭരണസമിതി യോഗത്തില്‍ ശിപാര്‍ശ. എടക്കഴിയൂര്‍ കാജാ ബീച്ചില്‍ പുന്നയൂര്‍ പഞ്ചായത്ത് 11 വാര്‍ഡ് ഗ്രാമ സഭ യോഗം ചേര്‍ന്നപ്പോഴാണ് പഞ്ചായ്തതിന്‍്റെ പദ്ധതി കോ…
Rajah Admission

ചരമം

ഗുരുവായൂർ: പുത്തൻ പല്ലി പാലംഞ്ചേരി നാരായണൻ റോഡിൽ മൂത്തേടത്ത് കൃഷ്ണൻകുട്ടി (80) നിര്യാതനായി. ഭാര്യ: ലീലാവതി. മക്കൾ: അനിത, അജിത, അനിൽ. മരുമക്കൾ: പരേതനായ മോഹനൻ, രാജൻ, രേഖ.
Rajah Admission

നെന്മിനി കുടിവെള്ള പദ്ധതി ഉദ്ഘാടനം സംഘര്‍ഷത്തില്‍ കലാശിച്ചു

ഗുരുവായൂര്‍: നെന്മിനി കുടിവെള്ള പദ്ധതി ഉദ്ഘാടനം സംഘര്‍ഷത്തില്‍ കലാശിച്ചു. വാര്‍ഡ് കൗണ്‍സിലറുമായി ചര്‍ച്ച നടത്താതെ ഉദ്ഘാടനം നിശ്ചയിച്ചുവെന്നാരോപിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സമാന്തര ഉദ്ഘാടനം നടത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. ഞായറാഴ്ച…
Rajah Admission

ഗുരുവായൂരില്‍ വിവാഹ തിരക്ക്

ഗുരുവായൂര്‍: ക്ഷേത്രനഗരിയില്‍ ഇന്നലെ വിവാഹങ്ങളുടെ തിരക്ക്. 116 വിവാഹമാണ് ക്ഷേത്രസന്നിധിയില്‍ നടന്നത്. ആയിരത്തോളം കുരുന്നുകള്‍ക്ക് ചോറൂണും നല്‍കി. മിഥുനത്തില്‍ കൂടുതല്‍ മുഹൂര്‍ത്തമുള്ള ദിവസമായതാണ് തിരക്കിന് കാരണം. ദര്‍ശനത്തിനും പതിവില്‍…
Rajah Admission

അരങ്ങേറ്റം നടത്തുന്നതിന് പാലയൂരില്‍ ശ്രീമൂലസ്ഥാനമുണ്ട് : മാര്‍ റാഫേല്‍ തട്ടില്‍

ചാവക്കാട് ; കലാകാരന്‍മാര്‍ക്കും കലാകാരികള്‍ക്കും അരങ്ങേറ്റം നടത്താന്‍ പാലയൂരിലും ശ്രീമൂലസ്ഥാനമുണ്ടെന്ന് തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. പാലയൂര്‍ തീര്‍ഥകേന്ദ്രത്തിലെ തിരുന്നാളിനോടനുബന്ധിച്ച് നടത്തിയ അരങ്ങേറ്റ…
Rajah Admission

ദേശീയപാതയില്‍ ബൈക്കപകടത്തില്‍ പെട്ട് യുവാവ് മരിച്ചു

ചാവക്കാട്: ദേശീയപാത 17 അകലാട് ബൈക്ക് അപകടത്തില്‍ പെട്ട് യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്ക്. പട്ടാമ്പി പള്ളിപ്പുറം പെരുമുടിയൂര്‍ പുതിയ ഗയിറ്റിനു സമീപം കുന്നത്തൊടി വീട്ടില്‍ ഉമറിന്‍്റെ മകന്‍ ഫവാസാണ് (23) മരിച്ചത്. ഇതേ ബൈക്കില്‍ ഒപ്പം…
Rajah Admission

എടക്കഴിയൂര്‍ ബീച്ചില്‍ കൊമ്പില്ലാ ഏഡി ചത്തടിഞ്ഞു

ചാവക്കാട്:  കൊമ്പില്ലാ ഏഡി എടക്കഴിയൂര്‍ ബീച്ചില്‍ ചത്തടിഞ്ഞു . ഐ .യു. സി.എസിന്റെ ജീവി സംരക്ഷിത പട്ടികയില്‍ ഇടം പിടിച്ച കൊമ്പില്ല ഏഡി, അതീവ ജാഗ്രതയോടെ സംരക്ഷിക്കേണ്ട ജീവി വര്‍ഗ്ഗമാണെന്ന് ഗ്രീന്‍ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍…
Rajah Admission

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവാവ് അറസ്റ്റില്‍

ചാവക്കാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയ കേസില്‍ യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പാലപ്പെട്ടി കറുപ്പംവീട്ടില്‍ ഫറൂഖിനെ(27)യാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫിബ്രവരി…