mehandi new

പഞ്ചവടി അപകടം – മുസ്തഫ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു അബൂബക്കറിനെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്

fairy tale

എടക്കഴിയൂർ : എടക്കഴിയൂർ പഞ്ചവടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത് കാൽനട യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ. ഇന്ന് രാവിലെ 5.55 ന് പഞ്ചവടി സെന്ററിൽ വെച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരിൽ ഒരാൾ മരിച്ചിരുന്നു.
കോഴിക്കോട് ചാലിയം കടുക്ക ബസാറിൽ കോട്ടക്കണ്ടി ശരീഫ് മകൻ മുസ്തഫ (40) യാണ് മരിച്ചത്.

planet fashion

കോഴിക്കോട് നിന്നും കൊടുങ്ങല്ലൂർ എസ് എൻ പുരത്തേക്ക് കല്ലുമ്മക്കായ് വാങ്ങിക്കാനായ് പോവുകയായിരുന്നു കടുക്ക കച്ചവടക്കാരായ മുസ്തഫയും പിതൃ സഹോദര പുത്രൻ അബൂബക്കറും. ഇവർ സഞ്ചരിച്ചിരുന്ന മാരുതി ആൾട്ടോ കാർ റോഡ് മുറിച്ച് കടക്കുകയായിരുന്ന തമിഴ്നാട് സ്വദേശിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു എതിർദിശയിൽ നിന്നു വന്ന ലോറിയുമായി കൂട്ടി ഇടിക്കുകയുമായിരുന്നു.

കാറോടിച്ചിരുന്ന മുസ്തഫ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അബൂബക്കറിനെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
എടക്കഴിയൂർ ലൈഫ് കെയർ, തിരുവത്ര ലാസിയോ ആംബുലൻസ് പ്രവർത്തകർ രക്ഷാ പ്രവർത്തനം നടത്തി.

അപകടത്തിൽ തുടയെല്ലിന് പരിക്കേറ്റ കാർ യാത്രികനായ ചാലിയം സ്വദേശി പൊട്ടക്കണ്ടി വീട്ടിൽ അബുബക്കർ (45) നെ ചാവക്കാട് ഹയാത് ആശുപത്രിയിൽ നിന്നു കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി.
മുസ്തഫയുടെ മൃതദേഹം ഹയാത് ആശുപത്രി മോർച്ചറിയിൽ.

ഭാര്യയും മൂന്ന് മക്കളുമടങ്ങിയതാണ് മുസ്തഫയുടെ കുടുംബം.
ഭാര്യ : ജസീല (36).
മക്കൾ: സുമൈല(16), മുനവ്വിർ (11), ഷാൻവീർ (8).

Ma care dec ad

Comments are closed.