mehandi new

കാറപകടത്തിൽ പരിക്കേറ്റ് ചികിൽസയിലിരുന്ന ഗുരുവായൂർ ആനക്കോട്ടയിലെ പാപ്പാൻ മരിച്ചു

fairy tale

ചാവക്കാട് : കാറപകത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന ഗുരുവായൂർ ആനക്കോട്ടയിലെ പാപ്പാൻ മരിച്ചു.   കോഴിക്കോട് സ്വദേശി പ്രേമൻ (53) ആണ് മരിച്ചത്. പ്രേമനും കുടുംബവും സഞ്ചരിച്ച കാർ  കഴിഞ്ഞ ദിവസം ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ അണ്ടത്തോട് തങ്ങൾപ്പടി പെട്രോൾ പമ്പിന് സമീപം ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽ പെട്ടത്.

planet fashion

അപകടത്തിൽ കുടുംബത്തിലെ അഞ്ചു പേർക്ക് പരിക്ക് പറ്റിയിരിന്നു. ഗുരുതരമായി പരിക്ക് പറ്റിയ പ്രേമൻ  തൃശൂർ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് ബുധൻ ഉച്ചതിരിഞ്ഞു നാലുമണിയോടെയാണ് മരിച്ചത്. വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന പ്രേമൻ മരിച്ചതായി ഇന്നലെ രാവിലെ പതിനൊന്നുമണിയോടെ തെറ്റായ വാർത്ത പ്രചരിച്ചിരുന്നു.

ഭാര്യ : സഗീത ( 45). മക്കൾ : അനന്ത കൃഷ്ണൻ (20), അനന്യ (17).

Comments are closed.