mehandi new

അണ്ടത്തോട് തങ്ങൾ പടിയിൽ ടോറസ് ലോറി ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

fairy tale

പുന്നയൂർക്കുളം : അണ്ടത്തോട് തങ്ങൾ പടിയിൽ ടോറസ് ലോറി ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.  310 റോഡിൽ ചെക്കംപൊന്നത്ത് കൃഷ്ണൻ (65 ) ആണ് മരിച്ചത്. ഇന്ന് കാലlത്ത് ചാവക്കാട് പൊന്നാനി ദേശീയപാതയിൽ തങ്ങൾ പടിയിൽ വച്ചാണ് അപകടം ഉണ്ടായത്. രാമച്ച തൊഴിലാളിയായ കൃഷ്ണൻ അകലാട് മൊയ്തീൻ പള്ളി പരിസരത്തുള്ള രാമച്ച പാടത്തേക്ക് പോകുന്നതിനായി ബസ്റ്റോപ്പിലേക്ക് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറി ഇടിച്ചത്. നാട്ടുകാർ ചാവക്കാട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പുന്നയൂർക്കുളംപഞ്ചായത്ത്‌ ഒന്നാം വാർഡ് മുൻ മെമ്പർ ആയിരുന്ന രാധയാണ് ഭാര്യ. റെനീഷ്, റോഷിനി,  റെനിത എന്നിവർ മക്കളാണ്. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ലോറി ഡ്രൈവർ വടക്കേക്കാട് പോലീസ് കസ്റ്റഡിയിൽ.

Pharmacy wanted Chavakkad

Comments are closed.