
പുന്നയൂർക്കുളം : ചാവക്കാട് – പൊന്നാനി ദേശീയപാതയിൽ അണ്ടത്തോട് പെരിയമ്പലത്തിന് സമീപം തങ്ങൾപ്പടിയിൽ വാഹനാപകടത്തിൽ കാൽനടയാത്രികൻ മരിച്ചു. പുന്നയൂർക്കുളം പനന്തറ സ്വദേശി കളത്തിങ്ങൽ വീട്ടിൽ രാജേഷ് (42) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം. ദേശീയപാത മുറിച്ചുകടക്കുകയായിരുന്ന രാജേഷിനെ അതിവേഗത്തിൽ വന്ന ബൊലേറോ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ അൽഫസ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ വാഹനം വടക്കേക്കാട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രാജേഷ് അവിവാഹിതനാണ്. പിതാവ് : പരേതനായ ബാലൻ. മാതാവ് : സുജാത. സഹോദരൻ : വിജേഷ്.

Comments are closed.