mehandi banner desktop

പുതിയറയിൽ കാൽനട യാത്രികയെ കാറിടിച്ച് തെറിപ്പിച്ചു പരിക്ക് ഗുരുതരം

fairy tale

​ചാവക്കാട്: ദേശീയപാത 66-ലെ പുതിയറ സെന്ററിൽ കാറിടിച്ച് സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവത്ര സ്വദേശി അബുവിന്റെ ഭാര്യ തോപ്പിൽ പാത്തുമ്മുവിനാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന് രാത്രി 8 മണിയോടെ ആയിരുന്നു അപകടം.

planet fashion

​കിഴക്കേ സർവീസ് റോഡിൽ നിന്നും ദേശീയപാത മുറിച്ചുകടന്ന് പടിഞ്ഞാറേ സർവീസ് റോഡിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ചാവക്കാട് ഭാഗത്തുനിന്നും വന്ന ഇന്നോവ കാർ ഇവരെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ പാത്തുമ്മുവിനെ ഉടൻതന്നെ ചാവക്കാട്ടെ ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Comments are closed.