മണത്തല പള്ളിക്കു മുന്നിൽ കാൽനട യാത്രക്കാർക്കുള്ള അടിപ്പാത പരിഗണനയിൽ

നാഷണല്‍ ഹൈവേയിൽ 11 ഇടങ്ങളിൽ ഫുട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കണമെന്ന് എം എൽ എ
ചാവക്കാട് : ചാവക്കാട് മണത്തലയില്‍ മണത്തല ജുമാമസ്ജിദിനും മണത്തല ഗവ. ഹയര്‍സെക്കണ്ടറി സ്ക്കൂളിനേയും ബന്ധിപ്പിക്കുന്ന രീതിയില്‍ ചെറിയ വെഹിക്കിള്‍ ഓവര്‍പാസ്സോ ജനങ്ങള്‍ക്ക് നടന്നുപോകാവുന്ന രീതിയില്‍ പെഡസ്ട്രിയല്‍ അണ്ടര്‍പാസ്സോ പരിഗണിക്കാമെന്ന് പ്രൊജ്ക്ട് ഡയറക്ടര്‍ എം.എല്‍.എ യെ അറിയിച്ചു. നാഷണല്‍ ഹൈവേ കടന്നുപോകുന്ന ഗുരുവായൂർ നിയോജകമണ്ഡലത്തിലെ 11 ഇടങ്ങളിൽ ഫുട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കണമെന്ന് എൻ കെ അക്ബർ എം എൽ എ നാഷണൽ ഹൈവേപ്രൊജ്ക്ട് ഡയറക്ടറോട് ആവശ്യപ്പെട്ടു.

പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ തങ്ങള്‍പ്പടി, പുന്നയൂര്‍ പഞ്ചായത്തിലെ മന്ദലാംകുന്ന്, പഞ്ചവടി, തെക്കേമദ്രസ്സ, എടക്കഴിയൂര്‍, ചാവക്കാട് നഗരസഭയിലെ കോട്ടപ്പുറം സെന്‍റര്‍, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിസരം, ഒരുമനയൂര്‍ പഞ്ചായത്തോഫീസിന് മുന്‍വശം, ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ പൊക്കുളങ്ങര, ഏത്തായ്, എം.ഇ.എസ് സെന്‍റര്‍ തുടങ്ങി 11 സ്ഥലങ്ങളിലാണ് നാഷണല്‍ ഹൈവേയില്‍ ഫുട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ അംഗീകാരത്തിന് പ്രൊപ്പോസല്‍ നൽകുമെന്ന് പ്രൊജ്ക്ട് ഡയറക്ടര്‍ പ്രവീണ്‍കുമാര്‍ എം.എല്‍.എ യെ അറിയിച്ചു.
ഗുരുവായൂര്‍ മണ്ഡലത്തില്‍ കാപ്പിരിക്കാട് മുതല്‍ പൊക്കുളങ്ങര വരെ വരുന്ന പ്രദേശത്തെ നാഷണല്‍ ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ പരിഹരിക്കുന്നതിനായി എം.എല്‍.എ എന്‍.കെ അക്ബറിന്‍റെ അദ്ധ്യക്ഷതയില്‍ ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൌസില്‍ അവലോകനയോഗം ചേര്‍ന്നു. തുടര്‍ന്ന് നാഷണല്‍ ഹൈവേ പ്രൊജക്ട് ഡയറക്ടര്‍ പ്രവീണ്‍കുമാറുമായി സംയുക്ത പരിശോധന നടത്തി. എം.എല്‍.എ പ്രൊജ്ക്ട് ഡയറക്ടര്‍ക്ക് നല്‍കിയ കത്തിനെ തുടര്‍ന്നാണ് പ്രോജക്ട് ഡയറക്ടര്‍ പരിശോധനക്കായി എത്തിയിത്.
ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ജാസ്മിന്‍ ഷഹീര്‍, ബിന്ദുസുരേഷ്, ടി.വി സുരേന്ദ്രന്‍, വിജിത സന്തോഷ് എന്നിവരും നാഷണല്‍ ഹൈവേ ഡെപ്യൂട്ടി കളക്ടര്‍ രേഖ, ലെയ്സണ്‍ ഓഫീസര്‍ ബാബു, എന്‍.എച്ച് എഞ്ചിനീയര്‍, കരാര്‍ കമ്പനി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തിലും പരിശോധനയിലും പങ്കെടുത്തു.

Comments are closed.