പീപ്പ്ൾസ് ഫൗണ്ടേഷൻ എംപവർമെൻ്റ് പ്രൊജക്ട് പ്രഖ്യാപന സമ്മേളനം സംഘടിപ്പിച്ചു
അണ്ടത്തോട്: പാപ്പാളി ബീച്ചിൽ സംഘടിപ്പിച്ച പീപ്പ്ൾസ് ഫൗണ്ടേഷൻ കമ്മ്യൂണിറ്റി എംപവർമെൻ്റ് പ്രൊജക്ട് പ്രഖ്യാപന സമ്മേളനം പീപ്പ്ൾസ് ഫൗണ്ടേഷൻ കേരള വൈസ് ചെയർമാൻ അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ പിന്നോക്കമായിപ്പോയ ജനവിഭാഗങ്ങൾക്ക് വേണ്ടി സമഗ്രമായ പദ്ധതികൾ നടപ്പാക്കി സാമൂഹികവും വിദ്യാഭ്യാസപരവും തൊഴിൽപരമായും ഉന്നതമായ ജീവിത നിലവാരത്തിലെത്തിക്കുകയാണ് പീപ്പ്ൾസ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നതെന്ന് അബ്ദുൾ മജീദ് പറഞ്ഞു.
പുന്നയൂർക്കുളം പഞ്ചായത്തിലെ അണ്ടത്തോട് പാപ്പാളി തീരദേശപ്രദേശത്ത് നടപ്പാക്കുന്ന എംപവർമെൻ്റ് പ്രൊജക്ടിൻ്റെ പ്രഖ്യാപനം ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡണ്ട് അബ്ദുസ്സമദ് അണ്ടത്തോട് നിർവ്വഹിച്ചു. പീപ്പ്ൾസ് ഫൗണ്ടേഷൻ ഭാരവാഹികളായ അയ്യൂബ് തിരൂർ. സജ്ജാദ് പാലക്കാട്, അബ്ദുൾ കരീം പാപ്പാളി, ടി കെ താഹിർ എന്നിവർ പ്രസംഗിച്ചു. അബൂബക്കർ കാണക്കോട് ആമുഖ പ്രാർത്ഥന നിർവ്വഹിച്ചു. പദ്ധതി പ്രദേശത്തെ ജനങ്ങളെ ഉൾപ്പെടുത്തി കർമ്മ സമിതി രൂപീകരിച്ചു.
സൈനുദ്ധീൻ പാപ്പാളി പ്രസിഡന്റ് ), അർഷിത (സെക്രട്ടറി), ടി എ ഫാറൂഖ്, മുനീറ (വൈസ് പ്രസിഡന്റ് ), ഹാരിസ്, ഹാരിസ ജാബിർ (ജോ. സെക്രട്ടറി ),
ലത്തീഫ് കോലയിൽ (ട്രഷറർ) എന്നിവരെ കർമ്മ സമിതി ഭാരവാഹികളായി തെരഞ്ഞെടുത്തു.
Comments are closed.