mehandi new

ജനാരോഷമുയർന്നു ജനപ്രതിനിധികൾ ഉണർന്നു – ചാവക്കാട് ചേറ്റുവ റോഡ് യോഗം കലക്ടറുടെ ചേമ്പറിൽ നാളെ

fairy tale

ചാവക്കാട് : ഏറെക്കാലമായി ദുരിതയാത്ര തുടരുന്ന ചാവക്കാട് ചേറ്റുവ റോഡിന്റെ പരിതാപകരമായ അവസ്ഥക്ക് മോക്ഷമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നാട്ടുകാർ ജനകീയ ആക്ഷൻ കൗൺസിലിന്റെ പേരിൽ സംഘടിച്ച് സമരമുഖത്ത് നിൽക്കുകയാണ്.
കോറി പ്പൊടിയടിക്കാൻ വന്ന ദേശീയപാത റോഡ് നിർമാണ കമ്പനിയുടെ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പന്തംകൊളുത്തി പ്രകടനം ജന പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായിരുന്നു.

planet fashion

റോഡോ തോടോ കുളമോ എന്നറിയാത്ത വിധം തകർന്ന വഴിയിലൂടെയുള്ള യാത്ര വൻ ദുരിതമാണ്. ഒരുമനയൂർ പഞ്ചായത്തിലും ചാവക്കാട് നഗരസഭയിലും ഉൾപ്പെടുന്ന വില്ല്യംസ് മുതൽ ചാവക്കാട് ടൗൺ വരെയുള്ള റോഡിന്റെ അവസ്ഥയാണ് ഏറെ പരിതാപകരം. ട്രൈലർ, കണ്ടയ്നർ ലോറികൾ തുടങ്ങി വലുതും ചെയുതുമായ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ദേശീയ പ്രാധാന്യമുള്ള റോഡാണ് ഇത്.

ദിവസങ്ങൾക്കു മുന്നേ ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ വിഷയ സംബന്ധമായി ദേശീയപാതാ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ തൃപ്തികരമായിരുന്നില്ല മറുപടി. നിർദ്ദിഷ്ട ദേശീയപാത 66 ന്റെ പണികൾ പൂർത്തീകരിക്കുന്നത് വരെ ഈ റൂട്ടിൽ അറ്റക്കുറ്റപണികൾ മാത്രമേ നടത്തൂവെന്നും പുതിയ ദേശീയപാത തുറന്ന് കൊടുക്കുന്ന പക്ഷം ചാവക്കാട് വില്ല്യംസ് റോഡ് പി ഡബ്ല്യൂ ഡി ക്ക്‌ കൈമാറും എന്നാണ് ദേശീയപാത അധികൃതരിൽ നിന്നും ലഭിച്ച വിവരം.
ഈ സമയത്താണ് നാട്ടുകാർ സംഘടിച്ച് തെരുവിലിറങ്ങിയത്. റോഡ് കേന്ദ്രത്തിന്റെ കീഴിലാണെങ്കിലും ജനാരോഷം പൊതുവെ കേരള സർക്കാരിനെതിരെയാണ് ഉയരുന്നത്.
എം എൽ എ പിന്നീട് കലക്ടറുമായി ബന്ധപ്പെടുകയായിരുന്നു.

ടി എൻ പ്രതാപൻ എം പി ദേശീയ പാത 66 നിർമ്മാണവുമായി ബന്ധപ്പെട്ട് ചാവക്കാട് മുതൽ ചേറ്റുവ വരെയുള്ള റോഡിലെ പ്രശ്നങ്ങൾ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ദേശീയ പാത അതോറിറ്റി പ്രോജക്ട് ഡയറക്ടർക്കുo ,ജില്ലാ കളക്ടർക്കും കത്ത് നൽകിയതായി അറിയിച്ചു. ദേശീയ പാത 66 ൻ്റെ നിർമ്മാണ കമ്പനിയുടെ വാഹനങ്ങൾ മൂലമാണ് റോഡ് തകരാറിലായതെന്നും അതിനാൽ അടിയന്തിര മെയിൻ്റനൻസ് പ്രവർത്തികൾ നടത്തണമെന്നുമാണ് എം പി ആവശ്യപ്പെട്ടിട്ടുള്ളത്.

ഒരുമനയൂർ പഞ്ചായത്ത്‌ പ്രസിഡണ്ട് വജിതാ സന്തോഷിന്റെ നേതൃത്വത്തിൽ ഒരു സംഘം കഴിഞ്ഞ ദിവസം കാക്കനാട് ദേശീയപാതാ ഓഫീസിൽ പോവുകയും അധികൃതർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു.
ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത് റോഡ് വിഷയത്തിൽ നിരന്തരമായി ഇടപെടുകയും എം എൽ യുമായി ചർച്ചചെയ്യുകയും കലക്ടറുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.
ഒരുമനയൂർ സ്വദേശി ഡോ. രാധാകൃഷ്ണൻ ഫോട്ടോകൾ സഹിതം റോഡിന്റെ അവസ്ഥകളും ചരിത്രവും പ്രാധാന്യവും വിശദീകരിച്ച് കലക്ടർക്ക് പരാതി നൽകിയിരുന്നു.

നാളെ ശനിയാഴ്ച്ച രാവിലെ ഇത് സംബന്ധമായി കലക്ടർ തൃശൂരിൽ കലക്ടറുടെ ചേമ്പറിൽ യോഗം വിളിച്ചിട്ടുണ്ട്. ദേശീയപാത, പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Jan oushadi muthuvatur

Comments are closed.