mehandi new

ഒരുമനയൂർ സ്വദേശി മരിക്കാനിടയായ വാഹനാപകടത്തിൽ നിർത്താതെ പോയ അജ്ഞാത വാഹനം പൊലീസ് പിടികൂടി

fairy tale

വാടാനപ്പള്ളി: ചേറ്റുവയിൽ സൈക്കിൾ യാത്രികനായ ചാവക്കാട് ഒരുമനയൂർ മുത്തന്മാവ് തൈകടവ് സ്വദേശി കുറുപ്പൻ വേലായുധൻ്റെ മകൻ സുബ്രഹ്മണ്യൻ മരിച്ച സംഭവത്തിൽ ഇടിച്ച അജ്ഞാത വാഹനം വാടാനപ്പള്ളി പൊലീസ് പിടികൂടി.

planet fashion

ഏങ്ങണ്ടിയൂർ എം.ഐ..ആശുപത്രിയിലെ കാൻറീനിലെ ജോലിക്കാരനായ സുബ്രഹ്മണ്യൻ ഇക്കഴിഞ്ഞ 20 ന് പുലർച്ചെ വീട്ടിൽ നിന്നും സൈക്കിളിൽ ജോലിക്ക് പോകുന്ന സമയത്താണ് ഏതോ വാഹനം ഇടിച്ചത്. റോഡിൽ ചോരയിൽ കുളിച്ചു കിടന്ന സുബ്രഹ്മണ്യനെ ഇതു വഴി പോയിരുന്നവർ സമീപത്തെ ആശുപത്രിയിൽ എത്തിയെങ്കിലും മരിച്ചിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയിരുന്നു.

മേഖലയിലെ സി.സി.ടി.വി കാമറകൾ പരിശോധിച്ചപ്പോഴാണ് സൈക്കിളിൽ ഇടിച്ച് നിർത്താതെ പോയ വാഹനം പൊലീസിൻ്റെ വലയിൽ കുടുംങ്ങിയത്. ഇതു വഴി പോയിരുന്ന മുൻഭാഗം തകർന്ന പെട്ടിഓട്ടോയുടെ നമ്പർ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം കണ്ടെത്തിയത്.

കോഴിക്കോട് സ്വദേശിയുടേതാണ് വാഹനം. വാഹനം വാടാനപ്പള്ളി സ്റ്റേഷനിൽ എത്തിച്ചു. ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു

Macare 25 mar

Comments are closed.