mehandi new

പ്രതിഷേധ സമരം സംഘടിപ്പിക്കും – പുരുഷ നഴ്സിനെ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റിയത് ആരോഗ്യ വകുപ്പിന്റെ പ്രോത്സാഹന നടപടിയാണെന്ന് കെ വി സത്താർ

fairy tale

ചാവക്കാട് : പുരുഷ നഴ്സിനെ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റിയത് ആരോഗ്യ വകുപ്പിന്റെ പ്രോത്സാഹന നടപടിയാണെന്ന് കെ വി സത്താർ. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പിനെ തുടർന്ന് എഴുവയസുകാരൻ്റെ കാല് തളർന്ന സംഭവത്തിൽ ശിക്ഷാ നടപടിയുടെ ഭാഗമായി പുരുഷ നഴ്സിനെ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റിയ ആരോഗ്യ വകുപ്പിന്റെ നടപടിയിൽ പ്രതിഷേധം വ്യാപകമാവുന്നു.

planet fashion

പിഞ്ചു കുഞ്ഞിന്റെ ജീവൻ തന്നെ അപകടത്തിലാക്കും വിധം പെരുമാറിയ താലൂക്ക് ആശുപത്രി ജീവനക്കാരന് പ്രോത്സാഹന ട്രാൻസ്ഫർ കൊടുത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ആരോഗ്യ മന്ത്രി, ഡി എം ഒ, ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് പരാതി നൽകുവാനും പ്രതിഷേധ സമരം സംഘടിപ്പിക്കാനും യു ഡി എഫ് പാർലമെന്ററി കമ്മിറ്റി തീരുമാനിച്ചതായി കെ വി സത്താർ അറിയിച്ചു. 

Ma care dec ad

Comments are closed.