mehandi new

പുളിച്ചിറക്കെട്ട് കുളം ശുചീകരിച്ചു

fairy tale

planet fashion

ചാവക്കാട് : സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളും ശുചീകരിച്ച് സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച തെളിനീരൊഴുകും നവ കേരളം ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ പുളിച്ചിറക്കെട്ട് കുളം ശുചീകരിച്ചു.
സംസ്ഥാന പ്രവാസി ക്ഷേമ ബോർഡ്‌ ചെയർമാനും ചാവക്കാട് നഗരസഭ ശുചിത്വ അംബാസിഡറുമായ പി ടി കുഞ്ഞിമുഹമ്മദ് ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.

ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ കെ മുബാറക് സ്വാഗതം ആശംസിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം, ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, നഗരസഭ മുൻ ചെയർമാനും കൗൺസിലറുമായ എം ആർ രാധാകൃഷ്ണൻ, ഡോ. മധുസൂദനൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ വി.പി. സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.

നഗരസഭ കൗൺസിലർമാർ, ആരോഗ്യവിഭാഗം ജീവനക്കാർ, പൊതുപ്രവർത്തകർ, പ്രദേശവാസികൾ ഉൾപ്പെടെ നിരവധി പേർ ശുചീകരണത്തിൽ പങ്കാളികളായി.

Unani banner ad

Comments are closed.