mehandi new

ചാവക്കാട് വിവിധ മേഖലാ കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പുന്ന നൗഷാദ് രക്തസാക്ഷിത്വ ദിനം ആചരിച്ചു

fairy tale

ചാവക്കാട് :  ചാവക്കാട് വിവിധ മേഖലാ കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചാവക്കാട് മണ്ഡലം 129 ബൂത്ത് പ്രസിഡണ്ട് ആയിരുന്ന പുന്ന നൗഷാദിന്റെ അഞ്ചാം രക്തസാക്ഷിത്വ  വാർഷിക ദിനം ആചരിച്ചു.   തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. പുതിയറയിൽ നടന്ന ചടങ്ങ്  മുൻ കെപിസിസി മെമ്പർ സി എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട്  എച്ച് എം നൗഫൽ അധ്യക്ഷത വഹിച്ചു.  മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ എച്ച് ഷാഹുൽഹമീദ്, v ഐഎൻടിയുസി ജില്ലാ സെക്രട്ടറി എം എസ് ശിവദാസ്,  ചാവക്കാട് മുൻസിപ്പൽ കൗൺസിലർ അസ്മത്തലി, മേഖലാ കോൺഗ്രസ് ഭാരവാഹികളായ കെ എ മർസൂക്,  കെ കെ സഫർ ഖാൻ, ഹാരിസ് പുതിയറ,  അസീസ് മാടമ്പി, അബ്ബാസ് താഴത്ത് എന്നിവർ പ്രസംഗിച്ചു. 

മുതുവാടൂർ  മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രക്തസാക്ഷി ദിനാചരണം ഗുരുവായൂർ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് പി വി ബദ്ധറുദ്ധീൻ ഉദ്ഘാടനം ചെയ്തു.  മേഖല പ്രസിഡന്റ് കരിക്കയിൽ സകീർ അധ്യക്ഷത വഹിച്ചു.  നഗരസഭ പ്രതിപക്ഷ നേതാവ് കെ വി സത്താർ, ബീനാ രവിശങ്കർ, ബേബി ഫ്രാൻസിസ്, രാജലക്ഷ്മി, സുരേഷ് പി കെ, നവീൻ, രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.  

മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പുന്ന നൗഷാദ് രക്തസാക്ഷിത്വ ദിനാചരണം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി ചാവക്കാട് മണ്ഡലം പ്രസിഡന്റ് പി ടി ഷൗകത്ത് അലി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സറുക്, ടി എച്ച് റഹീം, അഷറഫ് മടേക്കടവ്, ഇസഹാഹ് മണത്തല, ഷിഹാബ് മണത്തല, ഷൈല നാസർ, ജമാലു, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് വേണ്ടി യോഗം അനുശോചനം രേഖപ്പെടുത്തി. 

ചാവക്കാട് ടൗൺ മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന  രക്തസാക്ഷിത്വ ദിനാചരണം ഗുരുവായൂർ ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം പി വി പീറ്റർ  ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അനീഷ്‌ പാലയൂർ അധ്യക്ഷത വഹിച്ചു. ദസ്‌തഗീർ മാളിയേക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ സുപ്രിയ രാമേന്ദ്രൻ, കോൺഗ്രസ് ബ്ലോക്ക്‌ സെക്രട്ടറി ആർ കെ നൗഷാദ്, ആസിഫ് വലിയകത്ത്, എ ടി മുഹമ്മദാലി, റിഷി ലാസർ, പി. വി. മനാഫ്, റിൻഷാദ്, നാസർ കോനയിൽ, ആന്റോ പാലയൂർ, ജൂനാദ്, അബു തുടങ്ങിയവർ നേതൃത്വം നൽകി. 

Royal footwear

Comments are closed.