mehandi new

പാരിസ് ഒളിമ്പിക്സിനെ വരവേറ്റ് പുത്തൻകടപ്പുറം ജി എഫ് യു പി സ്‌കൂൾ വിദ്യാർത്ഥികൾ

fairy tale

 തിരുവത്ര : ഇനി കളിയാകട്ടെ ലഹരി’ എന്ന മുദ്രാവാക്യം ഉയർത്തി, ഒളിമ്പിക്സ് 2024 നെ  വരവേറ്റ്  പുത്തൻകടപ്പുറം ജി.എഫ്.യൂ.പി സ്‌കൂൾ വിദ്യാർത്ഥികൾ. ഹെഡ്മിസ്ട്രെസ് പി കെ റംല ഫ്ലാഗ് ഓഫ് ചെയ്തു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്തിൽ നടന്ന സ്‌പെഷ്യൽ അസെംബ്ലിയിൽ സ്കൂൾ ലീഡർ ഉമ്മുൽ ഹയ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച പ്രതിഞ്ജ ചൊല്ലി. അധ്യാപകൻ എം. കെ അബ്ദുൽ സലീം ഒളിമ്പിക്സിന്റെ മാനവിക സന്ദേശം നൽകി. വരും ദിവസങ്ങളിൽ വിവിധ വൻകരകളിൽ നിന്നും പ്രതിനിധീകരിക്കുന്ന രാജ്യങ്ങളെ വൻകരാടിസ്ഥാനത്തിൽ മനസ്സിലാക്കാനും ഗ്ലോബിൽ ഇവയുടെ സ്ഥാനം തിരിച്ചറിയാനും  ഒളിമ്പിക്സ് ആവേശം പൂർണ്ണമായി ഉൾക്കൊണ്ട് കളിയുടെ ലഹരി ജനങ്ങളിലും യുവാക്കളിലും കുട്ടികളിലും എത്തിക്കുക എന്ന ലക്ഷത്തിൽ റാലിയും ദിവസേന ഒളിമ്പിക്സ് ക്വിസ്, പതിപ്പ്, വിവിധ മത്സരങ്ങളും നടക്കും. അധ്യാപകരായ പി ആർ റജില, എം കെ ജാസ്മിൻ, സയന ചാഴൂർ, കെ എച് ഷീജ, എം യു അജിത, സി. ജെ ജിൻസി തുടങ്ങിയവർ നേതൃത്വം നൽകി.

planet fashion

Ma care dec ad

Comments are closed.