mehandi new

ഖത്തറിലെ മാധ്യമ പ്രവര്‍ത്തകൻ ഐ എം എ റഫീഖ്‌ നിര്യാതനായി

fairy tale

വടക്കേകാട് : ഖത്തറിലെ മാധ്യമ
പ്രവര്‍ത്തകൻ വടക്കേകാട് സ്വദേശി ഐ എം എ റഫീഖ്‌ (64) നിര്യാതനായി.
ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറും
ഭാരവാഹിയും ഖത്തറിലെ കേരള
ശബ്ദത്തിന്റെ റിപ്പോര്‍ട്ടറായും
നിരവധി വര്‍ഷം പ്രവർത്തിച്ചിട്ടുണ്ട്. ഖത്തറിന്റെ സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗത്ത്‌ നിറഞ്ഞുനിന്നിരുന്ന
വൃക്തിത്വമായിരുന്നു ഐഎംഎ
റഫീഖ്‌. ഇന്ത്യന്‍ മീഡിയ ഫോറം
ജനറല്‍ സെക്രട്ടറി, ട്രഷറർ
തുടങ്ങി വര്‍ഷങ്ങളോളം ഇന്ത്യന്‍
മീഡിയ ഫോറത്തെ
നയിക്കുന്നതില്‍ അദ്ദേഹത്തിൽ
പങ്കു വലുതായിരുന്നു.
വടക്കേക്കാട്‌ കല്ലൂര്‍ കെ.എ. മുഹമ്മദ്‌ കുഞ്ഞി ബാവയുടേയും പി.എ ഖദീജ
ബീവിയുടേയും മകനാണ്‌ ഐഎംഎ
റഫീഖ്‌.

planet fashion

കഴിഞ്ഞ കുറച്ചു മാസങ്ങളായി
അസുഖത്തെ തുടര്‍ന്ന്‌
നാട്ടില്‍ വിശ്രമത്തിലിരിക്കെയാണ് മരണം.
ഭാര്യ : രഹ്‌ന. മക്കൾ : അഹമ്മദ്‌
റയിസ്‌, റിയ മോൾ, ഫൈസല്‍ (മൂവരും ഖത്തര്‍). മരുമക്കള്‍: സഫ്‌ന, ദര്‍വീഷ് (ഇരുവരും ഖത്തര്‍). ഖബറടക്കം വ്യാഴാഴ്ച രാവിലെ 11:30ന് വടക്കേകാട് കല്ലൂര്‍ ജുമാമസ്ജിദിൽ. നേരത്തെ കുവൈത്തിൽ പ്രവാസിയായിരുന്നു. 2006 ലാണ്​ ഖത്തറിലെത്തുന്നത്​. സ്വകാര്യ സ്ഥാപനത്തിലെ തൊഴിലിനൊപ്പം മാധ്യമ മേഖലയിലും സജീവമായി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Ma care dec ad

Comments are closed.