mehandi new

ദേശപ്പെരുമയുടെ പൊരുൾ തേടി റാഫി മാഷ്

fairy tale

പാവറട്ടി : സംസ്കാരത്തിന്റെ അടയാളവും നാടിന്റെ പൈതൃകവുമായ യ രേഖകളും സംഭവങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ‘ദേശപ്പെരുമയുടെ പൊരുൾ’ എന്ന പുസ്തകം രചിക്കുകയാണ് മണത്തല ബി.ബി.എ.എൽ.പി. സ്കൂൾ അധ്യാപകനായ റാഫി നീലങ്കാവിൽ. ആരാലും അറിയപ്പെടാതെ പലരാലും ഉപേക്ഷിക്കപ്പെട്ട ചരിത്രവും അവയിലെ സത്യങ്ങളും വർഷങ്ങളോളം ചെലവഴിച്ച് സമൂഹത്തിന് പകർന്നു കൊടുക്കാനുള്ള വലിയ പരിശ്രമമാണ് മാഷ് പൂർത്തിയാക്കിയത്. പഴയ വഴിയമ്പലങ്ങൾ, കാക്കശ്ശേരി ഭട്ടതിരി സ്മാരകം, വെൻമേനാട് ക്ഷേത്രത്തിലെ കല്ലെഴുത്ത്, മണത്തല പഴയ പള്ളിയുടേയും പാലയൂർ പള്ളിയുടേയും ചിത്രവും ചരിത്രവും, ജൂദശിലാരേഖ, എണ്ണത്തറ, നാട്ടിലെ അധിനിവേശ സ്മാരകങ്ങൾ, പഴയ കാല കത്തുകൾ എന്നിങ്ങനെ അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്നവ തേടിപ്പിടിച്ച് രേഖപ്പെടുത്തുകയാണ് മാഷ്.

planet fashion

പള്ളികളിൽ സൂക്ഷിച്ച നാളാഗമങ്ങൾ, പള്ളി എഴുത്തോലകൾ, ശിലാ രേഖകൾ പഴയ ഫോട്ടോകൾ എന്നിവ പരമാവധി പ്രയോജനപ്പെടുത്തിയാണ് ഈ രചന പൂർത്തിയാക്കിയിട്ടുള്ളത്.

അധികാരിയുടെ കാലം മുതൽ ജൂത ശിലാ രേഖകൾ വരെയുള്ള 21 പഠന വിഷയങ്ങൾ ഏതൊരു ചരിത്രാന്വേഷിക്കും കൗതുകം നൽകുന്ന ഒന്നാണ്. നാം അറിഞ്ഞിരിക്കേണ്ട ഉറവിടങ്ങളിലേക്കുള്ള തിരിഞ്ഞു നടപ്പായ ഈ പുസ്തകം കുട്ടികൾക്ക് പങ്കുവയ്ക്കുന്നത് വഴി ഇളം ഹൃദയങ്ങളിൽ നമ്മുടെ നാടിനോടുള്ള താൽപര്യം വർദ്ധിക്കുമെന്നുള്ള ഉറപ്പിലാണ് റാഫി മാഷ്.

Post graduate diploma in international montessori ITC
Advanced diploma in international montessori ITC
diploma in international montessori ITC
certificate in montessori
pre primary ITC(english medium )

Comments are closed.