മണത്തലയിൽ റമദാൻ പ്രഭാഷണത്തിന്ന് തുടക്കമായി
ചാവക്കാട്: മണത്തല ജുമുഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മണത്തലയിൽ റമദാൻ പ്രഭാഷത്തിന് തുടക്കമായി. ഖത്തീബ് സയ്യിദ് ഖമറുദ്ദീൻ ബാദുഷ തങ്ങൾ ഉൽഘാടനം ചെയ്തു. മണത്തല മഹല്ല് പ്രസിഡൻ്റ് പി കെ ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു. അബ്ദുലത്തീഫ് ഫൈസി പ്രാർത്ഥന നിർവഹിച്ചു. ഇസ്‌ലാം ലളിതം സുന്ദരം എന്ന വിഷയത്തിൽ സി എ മുഹമ്മദ് ഇസ്മായിൽ വാഫി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ വി ഷാനവാസ്, ഭാരവാഹികളായ അലിഹാജി, ഷക്കീർ, എന്നിവർ സംസാരിച്ചു.
മാർച്ച് 26 ചൊവ്വ ബദറും ബദരീങ്ങളും എന്ന വിഷയത്തിൽ കിഴക്കേമല ഹസൈനാർ സഖാഫിയും മാർച്ച് 30 ന് ബർക്കത്തിൻ്റെ വഴികൾ എന്ന വിഷയത്തിൽ ഡോ : അബ്ദുൾ ലെത്തീഫ് ഹൈത്തമിയും പ്രഭാഷണം നടത്തും. രാവിലെ ഒമ്പത് മണി മുതൽ മണത്തല മദ്റസ ഹാളിലാണ് റമളാൻ പ്രഭാഷണം നടക്കുന്നത്. സ്ത്രീകൾക്ക് പ്രത്യേകം സൗകര്യങ്ങൾഒരുക്കിയിട്ടുണ്ട്.
Comments are closed.