mehandi new

ഗുരുവായൂർ തിരുനാവായ തീരദേശ റെയിൽവേ നിർമാണ പ്രവർത്തികൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ

fairy tale

planet fashion

ചാവക്കാട് : ഗുരുവായൂര്‍ – തിരുനാവായ റെയില്‍ പാത നിര്‍മ്മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ റെയിൽവേ ബോർഡ് ചെയർമാന് കത്ത് നൽകി.
ഗുരുവായൂർ എം എൽ എ. എൻ കെ അക്ബർ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാന് നൽകിയ കത്തിനെ തുടർന്നാണ് സർക്കാർ നീക്കം.

ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ഗുരുവായൂരിലെ റെയിൽവേ വികസനം അനന്തമായി നീളുകയാണ്. ഗുരുവായൂർ തിരുനാവായ റെയിൽവേക്ക് വേണ്ടിയുള്ള സർവ്വേ തൃശൂർ ജില്ലയിൽ പൂർത്തീകരിച്ചിരുന്നു. മലപ്പുറം ജില്ലയിൽ നാട്ടുകാരുടെ എതിർപ്പ് മൂലം സർവ്വേ നടന്നില്ല. തുടർന്ന് കേന്ദ്ര സർക്കാർ പദ്ധതി മരവിപ്പിക്കുകയായിരുന്നു. മാറിയ സാഹചര്യത്തിൽ മാന്യമായ നഷ്ടപരിഹാരം നൽകിയാൽ നാട്ടുകാർ വികസന പ്രവർത്തനങ്ങളുമായി സഹകരിക്കുന്നതായാണ് കാണുന്നത്. ഗുരുവായൂർ തിരുനാവായ റെയിൽവേ യാഥാർഥ്യമാവുകയാണെങ്കിൽ കൊങ്കൺ റെയിൽവേയുമായി ബന്ധിപ്പിക്കപ്പെടുകയും മൂകാംബിക മുതൽ ഗുരുവായൂർ വരെയുള്ള തീർത്ഥാടനം എളുപ്പമാവുകയും ചെയ്യുമെന്ന് എം എൽ എ കത്തിൽ വ്യക്തമാക്കിയിരുന്നു.

ബ്രിട്ടീഷ് ഭരണകാലം മുതൽ പഴക്കമുണ്ട് മലപ്പുറം – തൃശൂര്‍ – എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന തീരദേശ റെയില്‍പാത എന്ന ആശയത്തിന്. ബ്രിട്ടീഷ്‌ സര്‍ക്കാറിന്റെ കാലത്ത് തൃശൂര്‍ ജില്ലയുടെ തീരദേശ പ്രദേശത്ത് റെയില്‍വേക്ക് വേണ്ടി സര്‍വേ നടന്നിരുന്നു. പിന്നീട് കേന്ദ്രമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്‍ തീരദേശ റെയില്‍വേക്ക് വേണ്ടി ശ്രമിച്ചിരുന്നു. തിരൂര്‍ – ഇടപ്പള്ളി തീരദേശ റെയില്‍വേ എന്ന ആവശ്യമായി 1954 മുതല്‍ ആക്ഷന്‍ കൗണ്‍സിലും പ്രവര്‍ത്തിച്ചിരുന്നു. തിരുനാവായില്‍നിന്നും ഗുരുവായൂര്‍ റെയിൽവേ വഴി തീരദേശപാത തുടങ്ങിയാല്‍ ചെലവ് കുറയും എന്ന കണക്കുകൂട്ടലിലാണ് തിരൂര്‍ നു പകരം തിരുനാവായ് – ഇടപ്പള്ളി തീരദേശ റെയില്‍വേ എന്ന പേരായത്.

Jan oushadi muthuvatur

Comments are closed.