mehandi new

സ്‌കൂളുകളിൽ വായനാദിനം ആചരിച്ചു

fairy tale

മന്ദലാംകുന്ന്: ഗവ.ഫിഷറിസ് യു.പി. സ്കൂളിൽ വായന ദിനം പുന്നയൂർ പഞ്ചായത്ത് അംഗം അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് റാഫി മാലിക്കുളം അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ ഖാസിം സെയ്ദ് മുഖ്യപ്രഭാഷണം നിർവഹിച്ചു. പി.ടി.എ. എക്സിക്യൂട്ടീവ് അംഗം സൈനുദ്ദീൻ ഫലാഹി, സ്കൂൾ വികസന സമിതി അംഗം ടി.കെ. ഖാദർ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപകൻ ഇൻ ചാർജ് ഷിബു സ്വാഗതവും അധ്യാപകൻ സലീം ബുസ്താനി നന്ദിയും പറഞ്ഞു.

planet fashion

പുന്നയൂർ : പഞ്ചായത്ത് തുല്യത പഠന കേന്ദ്രം മന്ദലാംകുന്ന് ജി.എഫ്.യു.പി സ്‌കൂളിൽ നടത്തിയ വായന ദിന പരിപാടി പുന്നയൂർ പഞ്ചായത്ത് അംഗം അസീസ്‌ മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. പുന്നയൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി.എം സൈദലവി അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി പി ബഷീർ, ഷണ്മുഖൻ, മൊയ്തീൻഷ, അധ്യാപകരായ റീന, രാജി മോഹൻദാസ് എന്നിവർ സംസാരിച്ചു. കോഡിനേറ്റർമാരായ വസന്ത മാങ്ങാടി സ്വാഗതവും സ്മിത ബാലൻ നന്ദിയും പറഞ്ഞു.

Jan oushadi muthuvatur

Comments are closed.