mehandi new

റിട്ടയേർഡ് ജഡ്ജിയെ ഗുരുവായൂരിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി – മൃതദേഹത്തിന് രണ്ടു ദിവസത്തിലധികം പഴക്കം

fairy tale

ഗുരുവായൂർ : ഗുരുവായൂരിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിട്ടയെർഡ് ജഡ്ജിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇരിങ്ങപ്പുറം ശാന്തിമഠം വില്ലയിൽ താമസിച്ചു വന്നിരുന്ന പൂങ്കുന്നം ഉദയ നഗറിൽ മാളിയം വീട്ടിൽ ഷാജി (74) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നരവർഷമായി ഒറ്റയ്ക്കാണ് ഇവിടെ താമസം. കുറച്ചുദിവസമായി ഇയാളെ പുറത്ത് കാണാത്തതിനെ തുടർന്ന് പോലീസിന്റെ സഹായത്തോടെ വാതിൽ തകർത്ത് അകത്തു കടന്നപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടു ദിവസത്തിലധികം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ചെറുതിരുത്തി ശാന്തിതീരത്ത് സംസ്ക്കരിച്ചു. തൃശ്ശൂർ ജില്ല ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഝാർഖണ്ഡ് റെയിൽവേ കോടതിയിൽ നിന്നാണ് റിട്ടയർ ചെയ്തത്. ഭാര്യ : ഗീത. മക്കൾ : കമൽ ജിത്ത് (ഫൗണ്ടർ , സ്കേല അക്കാദമി ചെന്നൈ),  സിദ്ധാർത്ഥ്. മരുമകൾ : നീതു.

Macare 25 mar

Comments are closed.