mehandi new

രുദ്രൻ വാരിയത്തിൻ്റെ കവിതാ സമാഹാരം ഇണയുമൊത്തൊരുനാൾ പ്രകാശനം ചെയ്തു

fairy tale

ഗുരുവായൂർ : മലയാള കവിതാ ദിനത്തിൽ രുദ്രൻ വാരിയത്തിൻ്റെ അഞ്ചാമത് കവിതാ സമാഹാരം ശ്രേഷ്ഠ  പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച “ഇണയുമൊത്തൊരുനാൾ” മുൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ടി.വി. ചന്ദ്രമോഹൻ ഏറ്റുവാങ്ങി. ശ്രേഷ്ഠ സാഹിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ഫർക്ക റൂറൽ  കോപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അധ്യക്ഷത വഹിച്ചു.  ജില്ല ചെയർമാൻ എൻ പി രാമചന്ദ്രൻ സ്വാഗതം ആശംസിച്ചു. എ സേതുമാധവൻ പുസ്തക പരിചയം നടത്തി. പി.ടി അജയ് മോഹൻ, ആർ.സി സലാവുദ്ദീൻ, സി എ ഗോപപ്രതാപൻ, കല്ലൂർ ബാബു, ചന്ദ്രപ്രകാശ് ഇടമന, എം എസ് അമൽ ശങ്കർ എന്നിവർ സംസാരിച്ചു. രുദ്രൻ വാരിയത്തിൻ്റെ കവിതകൾ അജിത സുരേഷ്, ശശി കണ്ണമംഗലം എന്നിവർ ആലപിച്ചു. കവി രുദ്രൻ വാരിയത്ത് മറുപടി പ്രസംഗം നടത്തി.

Ma care dec ad

Comments are closed.