mehandi new

സംബാൽ മസ്ജിദ് സർവ്വേ; യുവാക്കളെ വെടിവെച്ചു കൊന്ന യു പി പോലീസ് നടപടിക്കെതിരെ എസ് ഡി പി ഐ പ്രതിഷധിച്ചു

fairy tale

ചാവക്കാട് : സംബാൽ മസ്ജിദ് അനധികൃത സർവെക്കെതിരെ പ്രതിഷേധിച്ച അഞ്ചു യുവാക്കളെ അന്യായമായി വെടിവെച്ചു കൊന്ന യു പി പോലീസ് നടപടിക്കെതിരെ  എസ് ഡി പി ഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.  രാജ്യത്തിന്റെ ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യത്തെ ഓരോന്നായി ഇല്ലാതാക്കുന്ന ബിജെപി ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വരണമെന്ന് പ്രകടനം ആഹ്വാനം ചെയ്തു.

planet fashion

മുനിസിപ്പൽ പ്രസിഡന്റ്‌ ഫാമിസ് അബൂബക്കർ, വൈസ് പ്രസിഡന്റ്‌ ഇല്ല്യാസ് ചാവക്കാട്, സെക്രട്ടറി ഹാരിസ് ബീച്ച്, ജോയിന്റ് സെക്രട്ടറി ഹംസക്കോയ, ട്രഷറർ ദിലീപ് അത്താണി, കമ്മിറ്റി അംഗം നാസർ ചാവക്കാട് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Jan oushadi muthuvatur

Comments are closed.