മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിന് എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ് കൈമാറി

മന്ദലാംകുന്ന് : എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ് കൈമാറി. മന്നലാംകുന്ന് ജി.എഫ്.യു.പി സ്കൂളിന് ഗുരുവായൂർ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച പുതിയ സ്കൂൾ ബസ്സിന്റെ താക്കോൽ കൈമാറ്റം എൻ. കെ അക്ബർ എം.എൽ.എ നിർവഹിച്ചു. പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് സലീന നാസർ, വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന്, ടി കെ ഖാദർ, വി സമീർ, പി.കെ ഹസ്സൻ, എ.എം ഹംസക്കുട്ടി, പി.ടി.എ വൈസ് പ്രസിഡണ്ട് പി.വി സന്തോഷ്, മദർ പി.ടി.എ പ്രസിഡണ്ട് ഉനൈസ ഹംസ, വൈസ് പ്രസിഡണ്ട് ഷൈല ശാദുലി, ഡോ. ടി.കെ അനീസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് റാഫി മാലിക്കുളം സ്വാഗതവും പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് നന്ദിയും പറഞ്ഞു.

Comments are closed.