mehandi new

അകലാട് കടപ്പുറത്തു കടൽ പോലെ കടൽ കാക്കകൾ

fairy tale

ഫോട്ടോ : വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ റിജോ ചിറ്റാട്ടുകര

ചാവക്കാട് : അകലാട് കടപ്പുറത്തു കടൽ പോലെ കടൽ കാക്കകൾ വിരുന്നെത്തി. കാസ്പിയൻ ഇനത്തിൽ പെട്ട ആയിരത്തോളം കടൽ കാക്കകളാണ് ഇവിടെ എത്തിയിട്ടുള്ളത്. പ്രവർത്തിയിൽ കാക്കളെ പോലെ ആണെങ്കിലും രൂപത്തിൽ വളരെയധികം വ്യത്യാസമുണ്ട്.

സാധാരണ കാക്കയുടെ രണ്ടിരട്ടി വലിപ്പമുണ്ട് ഇവക്ക്. വെളുത്തതും മങ്ങിയ ചാര നിറവുമാണ് ശരീരത്തിനുള്ളത്. കാലുകൾ താറാവിന്റേത് പോലെ വെള്ളത്തിൽ നീന്താൻ കഴിയുന്ന വിധത്തിലാണ്.
ചൂട് കൂടുന്നതോടെയാണ് ഇവർ കേരളത്തിൽ എത്തുന്നത്. തിരമാലയിൽ തീരത്ത് അടിയുന്ന ചെറു ജീവികളാണ് ഇവയുടെ പ്രധാന ഭക്ഷണം. യൂറോപ്, ഏഷ്യ, ആഫ്രിക്ക തുടങ്ങിയ ഭാഗങ്ങൾ ഇവരുടെ സഞ്ചാര പാതകളാണ്. ഏപ്രിൽ മാസം വരെ ഇവയെ കേരളത്തിൽ ധാരാളമായി കാണാം.

Royal footwear

Comments are closed.