mehandi new

ശഹീദ് ഇസ്മായിൽ ഹനിയ്യാ അനുസ്മരണം സംഘടിപ്പിച്ചു

fairy tale

അഞ്ചങ്ങാടി : ഇസ്രായേൽ കൊലപ്പെടുത്തിയ ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഇസ്മായിൽ ഹനിയ്യ അനുസ്മരണം സംഘടിപ്പിച്ചു. അഹ്‌ലുൽ ബൈത് സംഘടനയായ അൽ ബസ്വായിർ അഞ്ചങ്ങാടി ബുഖാറ മദ്രസ്സയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ തഹാ ഹാഷിം അധ്യക്ഷത വഹിച്ചു. അൽ ബസ്വായിർ ജനറൽ സെക്രട്ടറി  ബി കെ കൊച്ചുകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശ പ്രവർത്തകൻ റാസിക് റഹീം മുഖ്യ പ്രഭാഷണം നിർവഹിച്ചു. പുന്നയൂർക്കുളം അൻസാർ കോളേജ് പ്രിൻസിപ്പൽ അഡ്വ സക്കീർ അനുസ്മരണ പ്രഭാഷണം നടത്തി. ഷബീർ അൻസാരി പാടൂർ കവിത ആലപിച്ചു. പലസ്തീൻ വിമോചന ഗാനത്തോടെ യോഗത്തിന് സമാപനമായി.

Macare 25 mar

Comments are closed.