mehandi new

തൃശൂരിലെ സ്‌കൂളില്‍ വെടിവെപ്പ് – ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൂർവ്വ വിദ്യാർത്ഥി

fairy tale

തൃശൂർ : സ്‌കൂളില്‍ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൂർവ്വ വിദ്യാർത്ഥി.  തൃശ്ശൂര്‍ വിവേകോദയം സ്‌കൂളില്‍ ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം.  മുളയം സ്വദേശി ജഗനാണ് സ്‌കൂളില്‍ തോക്കുമായെത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ യുവാവ്, ക്ലാസ് റൂമില്‍ കയറി തോക്ക് ചൂണ്ടി വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും മൂന്ന് തവണ മുകളിലേക്ക് വെടിയുതിർക്കുകയും ചെയ്തു എന്നാണ് അധ്യാപകര്‍ പറയുന്നത്.  സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയായ ഇയാൾ ലഹരിക്കടിമയാണെന്നും എയർഗൺ ഉപയോഗിച്ചാണ് വെടിവെച്ചതെന്നും പോലീസ് പറഞ്ഞു. വെടിവെച്ച ശേഷം ശേഷം ഓടി രക്ഷപ്പെടാൻ തുനിഞ്ഞ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിലേല്പിക്കുകയായിരുന്നു.

planet fashion

രണ്ട് അധ്യാപകരെ തേടിയാണ് ഇയാളെത്തിയതെന്നും ഒരു വിദ്യാർത്ഥിയെ അന്വേഷിച്ചാണ് വന്നതെന്നും വ്യത്യസ്ഥ റിപ്പോർട്ടുകൾ ഉണ്ട്.

Pharmacy wanted Chavakkad

Comments are closed.