mehandi new

ചാവക്കാട് ശുചിത്വ സന്ദേശ റാലി നടത്തി

fairy tale

ചാവക്കാട് : സ്വച്ഛ് ഭാരത് മിഷൻ പരിപാടിയുടെ ഭാഗമായി ചാവക്കാട് നഗരസഭയുടെയും താലൂക്കാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ശുചിത്വ സന്ദേശ റാലി നടത്തി.
ശുചിത്വത്തിലൂടെ ആരോഗ്യം എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച റാലി നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക് ഫ്ലാഗ് ഓഫ് ചെയ്തു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ പി എസ് അബ്ദുൾ റഷീദ്, കൗൺസിലർമാരായ എം ആർ രാധാകൃഷ്ണൻ, പ്രമീള എം ബി, ഉമ്മു, മണികണ്ഠൻ, സ്മൃതി മനോജ്, മഞ്ചു സുഷിൽ എന്നിവർ സംസാരിച്ചു.

planet fashion

നഗരസഭ ഓഫീസിന് മുന്നിൽ നിന്നും ആരംഭിച്ച റാലി ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സമാപിച്ചു. തുടർന്ന് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ പി കെ ശ്രീജ ശുചിത്വ സന്ദേശ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചാവക്കാട് മണത്തല ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, എം ആർ ആർ എം എച്ച് എസ് ലെ വിദ്യാർത്ഥികൾ, ആഷ പ്രവർത്തകർ, ഹരിത കർമ്മസേനാ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ എന്നിവർ റാലിയിൽ അണിനിരന്നു.

ആർ എം ഒ ഡോ. ജോബിൻ, ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ സി. വി, നഴ്സിംഗ് സൂപ്രണ്ട് ലൈല കെ എ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Jan oushadi muthuvatur

Comments are closed.