mehandi new

സിയാ ലൈല ഇന്ത്യ ബുക്ക്‌ ഓഫ് റക്കോർഡ്‌സിൽ – പത്തിലെത്തി ഫൈൻഡ് ദി ജീനിയസ്

fairy tale

ചാവക്കാട് : ഇന്ത്യ ബുക്ക്‌ ഓഫ് റക്കോർഡ്‌സിൽ ഇടംനേടി അകലാട് എം ഐ സി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി സിയാ ലൈല. സ്കൂളിലെ  ഫൈൻഡ് ദി ജീനിയസ് സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമിലൂടെ ഈ അധ്യയന  വർഷം ഇന്ത്യ ബുക്ക്‌ ഓഫ് റക്കോർഡ്‌സിൽ ഇടംനേടുന്ന പത്താമത്തെ വിദ്യാർത്ഥിയാണ് സിയ ലൈല. അകലാട് സ്വദേശികളായ തെസ്നി, ഷഹീർ ബാബു ദമ്പതികളുടെ മകളാണ് ഈ കൊച്ചുമിടുക്കി. 

planet fashion

കുട്ടികളിലെ കുറവുകൾ പറഞ്ഞിരുന്നു സങ്കടപ്പെടുന്നതിന് പകരം കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിച്ച് അംഗീകാരങ്ങളിലേക്ക് എത്തിക്കുക, ശാരീരികമായും മാനസികമായും ശക്തരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പ്രോഗ്രമാണ് ഫൈൻഡ് ജീനിയസ്.  പരിപാടിയുടെ ലക്ഷ്യം പൂർണമാക്കുന്ന തരത്തിലാണ് വലിയ വിജയങ്ങളും അംഗീകാരങ്ങളും എം ഐ സി സ്കൂളിനെ ഈ അധ്യായന വർഷം തേടി വന്നത്. 

കുട്ടികളുടെ  സ്വഭാവം, മാനസിക, ശാരീരിക ആരോഗ്യം  എന്നീ മേഖലകളിൽ ശ്രദ്ധയൂന്നി ലൈഫ് സ്കൂൾ സിലബസും ബിഹാവിയറൽ സയൻസും കുട്ടികളുടെ സിലബസിന്റെ ഭാഗമാവുകയാണ്. മനുഷ്യന്മാരോട്  ഇടപഴകാൻ കഴിയുന്ന സ്വഭാവ മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുക, ലഹരിയുടെ ചതിക്കുഴികളിലേക്ക് എത്തിപ്പെടാതിരിക്കാനുള്ള മൂല്യബോധം വളർത്തിയെടുക്കുക, ടെക്നോളജിയുടെ പോസിറ്റീവ് ഉപയോഗങ്ങളെ ജീവിതത്തിലെ കൊണ്ടുവരാൻ പരിശീലിപ്പിക്കുക,

സന്തോഷമുള്ള ജീവിതത്തിന് നിയന്ത്രണങ്ങൾ തടസ്സമാണെന്ന മിഥ്യാ ബോധങ്ങൾ കുട്ടികളിൽ നിന്ന് നിയന്ത്രണങ്ങളാണ് ജീവിതത്തെ സ്വർഗ്ഗീയമാക്കുന്നത് എന്ന ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യത്തിലേക്ക് വഴി നടത്തുക എന്നതാണ് ലൈഫ് സ്കൂൾ സിലബസിന്റെ ലക്ഷ്യമെന്ന് സ്ഥാപന മേധാവകൾ പറഞ്ഞു.   സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയും അധ്യാപകരും സിയാ ലൈലയെ അനുമോദിച്ചു.

Haji’s pharma

Comments are closed.